Wednesday, May 22, 2019 Last Updated 10 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jul 2018 02.52 PM

എന്റെ ശരീരം ദൃഢമായും സൗന്ദര്യമായും കാത്തുസൂക്ഷിക്കാന്‍ സിനിമയാണ് കാരണം - പ്രിനിതി ചോപ്ര

uploads/news/2018/07/234272/CiniINWParineetiChopra180718a.jpg

യുവതലമുറകളുടെ ഹരമാണ് പ്രിനിതി ചോപ്ര. ഗ്ലാമര്‍ വേഷം ഇവരുടെ ശരീരഘടനയുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്നു. അതുകൊണ്ടുതന്നെയാണ് ഇവര്‍ക്ക് ആരാധകര്‍ വര്‍ദ്ധിക്കുന്നതും. സിനിമയെക്കാള്‍ കോടാനുകോടി സമ്പത്താണ് ഈ നടി സമ്പാദിച്ചുകൊണ്ടിരിക്കുന്നത്. അതേക്കുറിച്ച് ഇവര്‍ പറയുന്നത്:

? പരസ്യചിത്രങ്ങളില്‍ അഭിനയിക്കാനുള്ള ആഗ്രഹത്തിനു പിന്നിലെ കാരണമെന്താണ്.


ഠ പരസ്യചിത്രത്തില്‍ ഞാന്‍ മാത്രമാണ് കേന്ദ്രബിന്ദു. അതാണ് എനിക്ക് ഇഷ്ടം.

? സിനിമയില്‍ നിങ്ങള്‍ എങ്ങനെയുള്ള കഥകളാണ് സെലക്ട് ചെയ്യുന്നത്.


ഠ കഥയുടെ കാര്യത്തില്‍ വളരെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ചില കഥകള്‍ ആദ്യം വായിക്കുമ്പാള്‍ വളരെ രസകരമായി തോന്നും. പക്ഷേ അഭിനയിച്ചു റിലീസായിക്കഴിയുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ കല്ലുകടി തോന്നും. അതുകൊണ്ട് കഥയേക്കാള്‍ സംവിധായകന്റെ സമര്‍ത്ഥതയിലാണ് ശ്രദ്ധ ചെലുത്തേണ്ടത്. ഒരു സംവിധായകന്റെ കഴിവാണ് ഒരു താരത്തെ ജ്വലിപ്പിക്കുന്നതും. എങ്കിലും കഥയുടെ സെലക്ഷനില്‍ ഞാന്‍ ശ്രദ്ധാലുവാണ്.

? നിങ്ങള്‍ കഥാനായികയായി അഭിനയിച്ച ഒരു പടത്തില്‍ ഗായിക ആശാ ബോണ്‍സ്‌ലെയുടെ പാട്ടുകള്‍ പാടിയിട്ടുണ്ടല്ലോ. ഈ അനുഭവം. എങ്ങനെ നേടി.


ഠ എനിക്ക് സംഗീതമെന്നാല്‍ ജീവനാണ്. ഞാന്‍ പാടുകയും ചെയ്തു. ഞാന്‍ അഭിനയിക്കുന്ന സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ പാടുകയും ചെയ്തു. ആശാജിയെപ്പോലെ ഒരു പ്രശസ്ത ഗായികയാകണമെന്നതാണ് എന്റെ ലക്ഷ്യം.
uploads/news/2018/07/234272/CiniINWParineetiChopra180718.jpg

? നടിയായ ശേഷം നിങ്ങള്‍ ഹാപ്പിയാണോ.


ഠ തീര്‍ച്ചയായും ഹാപ്പിയിലാണ്. നടിയാകാനുള്ള അവസരം എല്ലാപേര്‍ക്കും ലഭിച്ചെന്നുവരില്ല. ലഭിച്ച അവസരം ഞാന്‍ ഭംഗിയായി വിനിയോഗിച്ചുകൊണ്ടിരിക്കുന്നു. അതോടൊപ്പം എന്റെ കുടുംബത്തോടും തോഴിമാരോടും കൂടി സന്തോഷപൂര്‍വം സമയം കഴിക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തില്‍ കിട്ടിയ ആരെയും ഞാന്‍ വിട്ടുകൊടുക്കാന്‍ തയാറല്ല. അതുകൊണ്ട് സിനിമാലോകവും എന്റെ കുടുംബവും എനിക്ക് രണ്ടുകണ്ണുകളാണ്.

? സിനിമ മൂലം നിങ്ങളുടെ ജീവിതത്തില്‍ ഏതുരീതിയിലുള്ള മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്.


ഠ എന്റെ ശരീരം ദൃഢമായും സൗന്ദര്യമായും കാത്തുസൂക്ഷിക്കാന്‍ സിനിമയാണ് കാരണം. 12 വര്‍ഷങ്ങളായി ദിവസവും ഞാന്‍ കായിക പരിശീലനം ചെയ്യുന്നുണ്ട്. വെള്ളിത്തിരയില്‍ സൗന്ദര്യം പ്രതിഫലിക്കാതെ വന്നാല്‍ അവസരങ്ങള്‍ നഷ്ടപ്പെടും. പണം മുടക്കുന്ന നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്ന ശാരീരികഘടന എനിക്ക് ആവശ്യമാണ്. ഇപ്പോള്‍ നിങ്ങള്‍ കാണുന്ന ഈ സൗന്ദര്യം സിനിമ തന്ന സംഭാവനയാണ്.

? ഇതുമൂലം നിങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കാനുള്ള സന്ദേശം എന്താണ്.


ഠ സൗന്ദര്യം ആഗ്രഹിക്കുന്ന സ്ത്രീകള്‍ കായിക പരിശീലനം ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ശരീരം തടിക്കും. അത് ആത്മവിശ്വാസം കുറയ്ക്കും. തടി കൂടുമ്പോള്‍ അത് ആരോഗ്യത്തെ ബാധിക്കും. മുമ്പൊക്കെ നാലു മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ ഞാന്‍ ക്ഷീണിച്ചു പോകുമായിരുന്നു. ഇന്ന് ദിവസം മുഴുവന്‍ ഷൂട്ടിംഗില്‍ പങ്കെടുത്താലും ക്ഷീണിക്കാറില്ല. മാത്രമല്ല, ഏതു വേഷവും ഇപ്പോള്‍ എനിക്ക് സൗന്ദര്യം പ്രദാനം ചെയ്യുന്നു.

? ചിത്രീകരണസമയത്ത് നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിഷയം.


ഠ കല്‍ക്കട്ടയിലെ തീ വെയിലില്‍ നിന്നുകൊണ്ട് അഭിനയിച്ച ഖേദകരമായ അനുഭവം.

? സിനിമ നിങ്ങള്‍ക്ക് പഠിപ്പിച്ച പാഠം...


ഠ സിനിമ എന്നാല്‍ സമ്പത്തും പ്രശസ്തിയുമാണെന്നാണ് എല്ലാ പേരുടെയും ധാരണ. അത് ശരിയല്ല. സമര്‍ത്ഥരായ പലരും ചില സന്ദര്‍ഭങ്ങളില്‍ ഇടറിപ്പോകാറുണ്ട്. അങ്ങനെയുള്ള മത്സരരംഗമാണ് ബോംബെ സിനിമാലോകം. ഇത്തരം വൈതരണി പിന്നിടാനുള്ള സഹനശക്തിയും അനുഭവവും ഉണ്ടായിരിക്കണം. ഇപ്പോള്‍ സിനിമാലോകം ചുരുങ്ങി വരുകയാണ്. ആകയാല്‍ മറ്റ് ഏതെങ്കിലും തൊഴില്‍ കണ്ടെത്തുന്നതാണ് ഉചിതം.

-സുധീന ആലംകോട്

Ads by Google
Wednesday 18 Jul 2018 02.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW