Saturday, July 21, 2018 Last Updated 12 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.16 AM

നടിയെ ആക്രമിച്ച കേസ്‌: വനിതാജഡ്‌ജി ആവശ്യം സര്‍ക്കാര്‍ പിന്തുണച്ചേക്കും

കൊച്ചി: തന്നെ ആക്രമിച്ചകേസില്‍ വിചാരണ നടത്താന്‍ വനിതാജഡ്‌ജി വേണമെന്ന നടിയുടെ ആവശ്യം സര്‍ക്കാര്‍ പിന്തുണച്ചേക്കും.
ഇതുസംബന്ധിച്ച്‌ നടി നല്‍കിയ ഹര്‍ജിയില്‍ കഴിഞ്ഞ ബുധനാഴ്‌ച വാദംകേട്ട ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. നടിയുടെ അഭിഭാഷകന്റെ വാദം സര്‍ക്കാര്‍അഭിഭാഷകന്‍ കാര്യമായി എതിര്‍ക്കാതിരുന്നതു ശ്രദ്ധേയമായി. സര്‍ക്കാര്‍ നിലപാടു നടിക്കനുകൂലമായേക്കുമെന്നതിന്റെ സൂചനയാണിതെന്നു നിയമവിദഗ്‌ധര്‍ ചുണ്ടിക്കാട്ടുന്നു.
എറണാകുളം ജില്ലയില്‍ നിലവില്‍ വനിതാജഡ്‌ജിയുടെ സേവനം ലഭ്യമല്ല. അതിനാല്‍, വനിതാ ജഡ്‌ജിയുള്ള സമീപജില്ലയിലേക്കു കേസ്‌ മാറ്റണമെന്നാണു നടിയുടെ ആവശ്യം. പീഡനക്കേസുകളില്‍ ഇര തന്നെ ഈ ആവശ്യമുന്നയിക്കുന്നതില്‍ അസ്വാഭാവികതയില്ലെന്നുള്ള സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികള്‍ ചൂണ്ടിക്കാട്ടിയാണു ഹര്‍ജി നല്‍കിയിരിക്കുന്നത്‌. ഇതേ ആവശ്യം ഉന്നയിച്ച്‌ മുമ്പ്‌ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി.
ജില്ലയില്‍ വനിതാ ജഡ്‌ജിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്‌. ഇതേത്തുടര്‍ന്നാണു സമീപ ജില്ലയായ തൃശൂരില്‍ വനിതാ ജഡ്‌ജി ഉണ്ടെന്നും കേസ്‌ അങ്ങോട്ടു മാറ്റണമെന്നും ആവശ്യപ്പെട്ടു നടി ഹര്‍ജി നല്‍കിയത്‌.

Ads by Google
Friday 13 Jul 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW