Saturday, July 21, 2018 Last Updated 17 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.16 AM

ആക്രമിച്ച്‌ ബന്ദിയാക്കി കവര്‍ച്ച മക്കള്‍ ഒപ്പമുണ്ടാകാന്‍ അമ്മ മെനഞ്ഞ കള്ളക്കഥ

കാസര്‍ഗോഡ്‌: മക്കളും വിദേശത്തായ ഭര്‍ത്താവും ഒപ്പം താമസിക്കണമെന്ന അദമ്യമായ ആഗ്രഹത്താല്‍ വീട്ടമ്മ മെനഞ്ഞത്‌ ഒന്നാന്തരം മോഷണക്കഥ.
ഹെല്‍മറ്റ്‌ ധരിച്ചെത്തിയ മോഷ്‌ടാവ്‌ തന്നെ ആക്രമിച്ച്‌ രണ്ടു കമ്മലുമായി പോയെന്നായിരുന്നു പോലീസിനോട്‌ വെളിപ്പെടുത്തിയത്‌. ചെര്‍ക്കള എതിര്‍ത്തോട്‌ കുണ്ടോളം മൂല ബദര്‍നഗറിലെ മുഹമ്മദ്‌ കുഞ്ഞിയുടെ ഭാര്യ സുഹറ (40) യാണ്‌ കുടുംബാംഗങ്ങളുടെ സാമിപ്യം ആഗ്രഹിച്ചു കവര്‍ച്ചാക്കഥയുണ്ടാക്കിയത്‌. പോലീസാണ്‌ ഇതിന്റെ കള്ളിപൊളിച്ചത്‌.
തലയ്‌ക്കടിച്ച്‌ വായില്‍ തുണി തിരുകി കൈയും കാലും കഴുത്തിനും കെട്ടിയിട്ടശേഷം മോഷ്‌ടാവ്‌ കമ്മല്‍ ഊരിയെടുത്തെന്നായിരുന്നു വീട്ടമ്മയുടെ ഭാഷ്യം. ദേഹമാസകലം പരുക്കേറ്റ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍, ഡോക്‌ടര്‍ കൂടിയായ ജില്ലാ പോലീസ്‌ ചീഫ്‌ എ. ശ്രീനിവാസനു പരുക്കൊന്നും കാണാനായില്ല. കഠിനവേദനയുണ്ടന്ന്‌ ഇവര്‍ അഭിനയിക്കുകയാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ചികിത്സ കഴിഞ്ഞ്‌ വീട്ടിലെത്തിയ സുഹറയെ വീണ്ടും ചോദ്യം ചെയ്‌തപ്പോള്‍ പരസ്‌പര ബന്ധമില്ലാത്ത കാര്യങ്ങളാണു പറഞ്ഞത്‌.
ഭര്‍ത്താവ്‌ മുഹമ്മദ്‌ കുഞ്ഞി ഗള്‍ഫിലാണ്‌; ഒപ്പമുള്ള മകന്‍ ഡ്രൈവറും. മകന്‍ ജോലി കഴിഞ്ഞു വരുന്നത്‌ രാത്രിയിലാണ്‌. മാസങ്ങള്‍ക്ക്‌ മുമ്പു ഇടിമിന്നലേറ്റിരുന്നു. തുടര്‍ന്ന്‌ വീട്ടില്‍ തനിച്ചു കഴിയാന്‍ ഭീതിയായി.
ഇതിനിടെ, വീട്ടിലെത്തിയ മകളോടും മരുമകനോടും ഒരാഴ്‌ച കുടെത്താമസിക്കാന്‍ സുഹറ ആവശ്യപ്പെെട്ടങ്കിലും തയാറായില്ല. അവര്‍ വീട്ടിലേക്ക്‌ പോകുന്നതിന്റെ തലേന്നായിരുന്നു ഇത്തരമൊരു നാടകം കളിച്ചതൊന്നും പോലീസ്‌ കണ്ടെത്തി. വീട്ടില്‍ തനിച്ചു താമസിക്കാന്‍ പേടിയാണെന്നും മക്കളും ഭര്‍ത്താവും വീട്ടില്‍ ഒപ്പം താമസിക്കാനാണ്‌ കഥ ചമച്ചതെന്നു സുഹറ ഒടുവില്‍ ഏറ്റുപറഞ്ഞു.
ഡിവൈ.എസ്‌.പി: എം.വി. സുകുമാരന്‍, സി.ഐ: ബാബു പെരിങ്ങേത്ത്‌, എസ്‌. ഐമാരായ ഇ. അനൂപ്‌ കുമാര്‍, കെ. വിപിന്‍, എ.എസ്‌.ഐ: കെ. തോമസ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ബിജു, മുഹമ്മദ്‌, ഷീല, ഷീബ എന്നിവരാണ്‌ അനേ്വഷണ സംഘത്തിലുണ്ടായിരുന്നത്‌.

Ads by Google
Friday 13 Jul 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW