Saturday, July 21, 2018 Last Updated 16 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.16 AM

വീഴ്‌ച വരാതിരിക്കാന്‍ വൈദികര്‍ ബദ്ധശ്രദ്ധരാകണം: കാതോലിക്കാ ബാവ

കോട്ടയം: ആത്മീയ ദൗത്യനിര്‍വഹണത്തില്‍ വീഴ്‌ച വരാതിരിക്കാന്‍ വൈദികര്‍ ബദ്ധശ്രദ്ധരാകണമെന്നും നിരന്തരമായ ആത്മപരിശോധന ആവശ്യമാണെന്നും പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ. പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദിവന്നാസിയോസ്‌ അഞ്ചാമന്റെ 109-ാം ശ്രാദ്ധപെരുന്നാളില്‍ കോട്ടയം പഴയ സെമിനാരി ചാപ്പലില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു കാതോലിക്കാ ബാവ.
വൈദികശുശ്രൂഷയില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ അക്കാഡമിക്‌ മികവിനൊപ്പം ആത്മീയ പരിപക്വതയും അത്യാവശ്യമാണ്‌.
മാതൃകാപരമായ ഉത്തമജീവിതം നയിക്കുകയാണ്‌ വെല്ലുവിളികള്‍ അതിജീവിക്കാനുള്ള മാര്‍ഗം. വൈദികവിദ്യാര്‍ത്ഥികളും വൈദികരും ആത്മീയ ജീവിതത്തെ ഗൗരവമായി കാണണം. വൈദികവൃത്തി ശുശ്രൂഷയാണെന്നു തിരിച്ചറിയണം. സഭയുടെ ശോഭ നിലനിര്‍ത്തേണ്ടതും സമൂഹത്തെ നയിക്കേണ്ടതും വൈദികരാണെന്നും ബാവ പറഞ്ഞു. കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തിലും ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്‌, ഡോ.ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും മൂന്നിന്മേല്‍ കുര്‍ബാനയും വാഴ്‌വും നടന്നു.
ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌, ഡോ. യൂഹാനോന്‍ മാര്‍ ദിമത്രിയോസ്‌, പ്രിന്‍സിപ്പല്‍ റവ. ഡോ.ഒ. തോമസ്‌, സെമിനാരി മാനേജര്‍ സഖറിയാ റമ്പാന്‍ എന്നിവരും പ്രസംഗിച്ചു.

Ads by Google
Friday 13 Jul 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW