Monday, November 19, 2018 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.16 AM

സഭാതര്‍ക്കം: സെന്റ്‌ പീറ്റേഴ്‌സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനം സര്‍ക്കാര്‍ ഏറ്റെടുത്തു

കോലഞ്ചേരി: യാക്കോബായ-ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്നു കോലഞ്ചേരി പള്ളിക്കു കീഴിലുള്ള സെന്റ്‌ പീറ്റേഴ്‌സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ വണ്‍ കമ്യൂണിറ്റി സീറ്റുകള്‍ മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
ഇതോടെ കമ്യൂണിറ്റി ക്വാട്ടയില്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. ഈ ക്വാട്ടയില്‍ 60 സീറ്റുകളാണുള്ളത്‌. മാനേജ്‌മെന്റ്‌ സീറ്റുകള്‍ ജൂണ്‍ ആദ്യം തന്നെ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.
മാനേജര്‍ നിയമനം സംബന്ധിച്ചുള്ള കേസില്‍ തല്‍സ്‌ഥിതി തുടരണമെന്ന സുപ്രീം കോടതി ഉത്തരവു ലംഘിക്കുകയാണെന്നു ചൂണ്ടിക്കാട്ടി യാക്കോബായ വിഭാഗം സര്‍ക്കാരിനെ സമീപ്പിച്ചതിനെത്തുടര്‍ന്നാണ്‌ ഏകജാലകം മുഖേന വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത്‌. 2017 ജൂെലെ മൂന്നിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ്‌ വിഭാഗം കമ്യൂണിറ്റി സീറ്റുകളില്‍ പ്രവേശനത്തിനു അവകാശവാദം ഉന്നയിച്ചതോടെയാണു ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ നീണ്ടുപോയത്‌.
സഭാതര്‍ക്കം രൂക്ഷമായിരുന്നെങ്കിലും മുന്‍ വര്‍ഷങ്ങളിലെല്ലാം യാക്കോബായ ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങള്‍ക്ക്‌ ഇവിടെ കമ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം കമ്യൂണിറ്റി, മാനേജ്‌മെന്റ്‌ സീറ്റുകളില്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗം അവകാശവാദം ഉന്നയിച്ചതോടെ പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന്‌ എറണാകുളം ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗം പള്ളി ഭരണസമിതിയുമായി ആലോചിച്ച്‌ പ്ലസ്‌വണ്‍ പ്രവേശനം നടത്താന്‍ ഉത്തരവിട്ടതോടെയാണു പ്രതിസന്ധി രൂപപ്പെട്ടത്‌.
ഡെപ്യൂട്ടി ഡയറക്‌ടറുടെ ഉത്തരവ്‌ സുപ്രീംകോടതിയുടെ സ്‌റ്റാറ്റസ്‌കോ ഉത്തരവിനും വിദ്യാഭ്യാസ ചട്ടങ്ങളുടെ വ്യവസ്‌ഥകള്‍ക്കും വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി യാക്കോബായ വിഭാഗം വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതിയും നല്‍കിയിരുന്നു.

Ads by Google
Friday 13 Jul 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW