Monday, November 12, 2018 Last Updated 57 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.16 AM

ആദിവാസി വയോധികയെയും യുവാവിനെയും വനപാലകര്‍ മര്‍ദിച്ചതായി പരാതി

തൃശൂര്‍: ഫോറസ്‌റ്റ്‌ ഓഫീസറും സംഘവും അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറി വൃദ്ധ മാതാവിനെയും ഭര്‍തൃസഹോദരനെയും മര്‍ദിച്ചതായി ആദിവാസി യുവതിയുടെ പരാതി.
ഇക്കഴിഞ്ഞ ഏഴിന്‌ ഫോറസ്‌റ്റ്‌ ഓഫീസര്‍ സീനയും വനംവകുപ്പിലെ മറ്റുദ്യോഗസ്‌ഥരും ചേര്‍ന്നാണ്‌ അതിക്രമം നടത്തിയതെന്നു പാണഞ്ചേരി പൂവന്‍ചിറ ആദിവാസി കോളനിയിലെ ഷൈബി ചന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മാതാവിനെ തള്ളിയിടുകയും ചവിട്ടുകയും ചെയ്‌തു. മര്‍ദനം സഹിക്കാനാകാതെ അയല്‍വാസിയുടെ വീട്ടിലേക്കു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍തൃ സഹോദരന്‍ രതീഷിനെ പൂര്‍ണ നഗ്‌നനാക്കി വീണ്ടും മര്‍ദിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും രതീഷിനെ വലിച്ചിഴച്ചു ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി.
ഓഫീസറുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കു വിളിച്ചിട്ടു രതീഷ്‌ ചെല്ലാതിരുന്നതിന്റെ പേരിലാണ്‌ അക്രമമെന്നു ഷൈബി പറഞ്ഞു. കാര്യങ്ങള്‍ വിശദമാക്കി പീച്ചി എസ്‌.ഐ: ഷാജഹാന്‌ പരാതി നല്‍കിയെങ്കിലും സ്വീകരിച്ചില്ല. പിന്നീട്‌ കമ്മിഷണര്‍ ഇടപെട്ടതോടെയാണ്‌ നാലു മണിക്കൂറിനു ശേഷം പരാതി സ്വീകരിച്ചത്‌. 24 മണിക്കൂര്‍ കഴിഞ്ഞു വീട്ടിലെത്തിയ പോലീസ്‌, തന്നെയൊഴിവാക്കി മാതാവിനോട്‌ കാര്യങ്ങള്‍ തിരിക്കി മടങ്ങി. അര്‍ധരാത്രി വീടുകയറി അതിക്രമം നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകണമെന്ന്‌ ഷൈബി ആവശ്യപ്പെട്ടു. ഊരുമൂപ്പന്‍ എം. ആര്‍. സത്യന്‍, കെ.കെ. ഷൂജന്‍, ചന്ദ്രന്റെ മാതാവ്‌ ലക്ഷ്‌മി, ധന്യ ബിനോയ്‌ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Friday 13 Jul 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW