Tuesday, September 25, 2018 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.14 AM

ദുരിതത്തിലായ 650 ഇന്ത്യക്കാരില്‍ 100 മലയാളികള്‍ ഖത്തറിലെ ലേബര്‍ ക്യാമ്പില്‍ തൊഴിലാളികള്‍ക്ക്‌ ദുരിതജീവിതം

uploads/news/2018/07/232887/6.jpg

ന്യൂഡല്‍ഹി: വിസ പുതുക്കിനല്‍കാത്തതടക്കമുള്ള കൊടിയ തൊഴില്‍ ചൂഷണത്തിനിരയായി ഖത്തറിലെ ലേബര്‍ ക്യാമ്പില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ള 650 ഇന്ത്യക്കാരെ രക്ഷപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്രസര്‍ക്കാരിന്‌ പരാതി. ഖത്തര്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.കെ.എച്ച്‌ എന്ന കമ്പനിയില്‍ എട്ടുവര്‍ഷമായി ജോലിയില്‍ തുടരുന്ന 650 ഇന്ത്യക്കാരായ തൊഴിലാളികളാണു ദുരിതത്തിലായത്‌. ഇവരില്‍ കൂടുതലും ബിഹാര്‍, കേരളം തുടങ്ങി സംസ്‌ഥാനങ്ങളില്‍ നിന്നുള്ളവരാണ്‌. ക്യാമ്പിലെ മലയാളികള്‍ മാത്രം നൂറോളം പേരുണ്ട്‌.
തൊഴിലാളികളുടെ ദുരിതം ചൂണ്ടികാണിച്ച്‌ ലോക്‌ ജനശക്‌തി പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍ രമാ ജോര്‍ജ്‌ ആണ്‌ കേന്ദ്രസര്‍ക്കാരിന്‌ പരാതി നല്‍കിയത്‌. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്‌, കേന്ദ്രമന്ത്രിമാരായ അല്‍ഫോണ്‍സ്‌ കണ്ണന്താനം, രാംവിലാസ്‌ പാസ്വാന്‍ എന്നിവര്‍ക്കും പരാതി നല്‍കി. ഖത്തര്‍ സന്ദര്‍ശനത്തിനിടെയാണ്‌ തൊഴിലാളികളുടെ ദുരിതമറിഞ്ഞതെന്നും തുടര്‍ന്ന്‌ ക്യാമ്പിലെത്തി നിജസ്‌ഥിതി ബോധ്യപ്പെട്ടശേഷമാണ്‌ സഹായത്തിനു കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതെന്നും രമ പറഞ്ഞു.
2022 ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ്‌ ഫുട്‌ബോളുമായി ബന്ധപ്പെട്ട നിര്‍മാണജോലിയില്‍ ഏര്‍പ്പെട്ടവരായിരുന്നു തൊഴിലാളികളില്‍ ഏറേയും.
നാലുമാസമായി ഇവര്‍ക്ക്‌ ശമ്പളം പൂര്‍ണമായും മുടങ്ങി. ലേബര്‍ ക്യാമ്പില്‍ കഴിയുന്ന ഇവര്‍ക്ക്‌ ഭക്ഷണവും കുടിവെള്ളവുംപോലും ആവശ്യത്തിന്‌ ലഭിക്കുന്നില്ല. വിസ പുതുക്കാത്തതിനാലും പാസ്‌പോര്‍ട്ട്‌ സ്‌പോണ്‍സര്‍മാര്‍ നല്‍കാത്തതിനാലും പുറംലോകവുമായുള്ള ബന്ധവും ഇവര്‍ക്ക്‌ നഷ്‌ടമായി. പോലീസ്‌, തൊഴില്‍ കോടതി തുടങ്ങി കേന്ദ്രങ്ങളിലെല്ലാം ഇവര്‍ പരാതി ബോധിപ്പിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്ന്‌ പരാതിയില്‍ പറയുന്നു.

Ads by Google
Friday 13 Jul 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW