Monday, September 24, 2018 Last Updated 10 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.13 AM

ഡല്‍ഹി മാലിന്യപര്‍വതത്തില്‍: സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി നഗരം മാലിന്യക്കൂമ്പാരത്തിലെന്നു സുപ്രീം കോടതി. ഉചിത നടപടി കൈക്കൊള്ളാത്തതിന്റെ പേരില്‍ ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ക്കു രൂക്ഷവിമര്‍ശം.
ഗാസിപുര്‍, ഓഖ്‌ല, ഭാല്‍സ്വ എന്നിവിടങ്ങളിലെ മാലിന്യനിക്ഷേപത്തെക്കുറിച്ചു പരാമര്‍ശിക്കവെയാണ്‌ കോടതിയുടെ നിശിതവിമര്‍ശനം. ഡല്‍ഹി നഗരത്തിന്റെ സ്‌ഥിതി അതീവ ഗുരുതരമാണ്‌. ലെഫ്‌. ഗവര്‍ണറുടെ ഓഫീസ്‌ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉചിതനടപടികള്‍ കൈക്കൊള്ളുന്നില്ല. പരസ്‌പരം പഴിചാരലല്ലാതെ ഒന്നും നടക്കുന്നില്ല- സുപ്രീം കോടതി നിരീക്ഷിച്ചു.
ഖരമാലിന്യ നിര്‍മാര്‍ജനം കൈകാര്യം ചെയ്യേണ്ടത്‌ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണെന്ന്‌ ലഫ്‌. ഗവര്‍ണറുടെ ഓഫീസും സംസ്‌ഥാന സര്‍ക്കാരും ബോധിപ്പിച്ചു. ഇക്കാര്യത്തില്‍ "ഉട്ടോപ്യന്‍" സമീപനമാണു സര്‍ക്കാരിനെന്ന്‌ ജസ്‌റ്റിസ്‌ എം.ബി. ലോക്കൂര്‍, ദീപക്‌ ഗുപ്‌ത എന്നിവരടങ്ങിയ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. ലഫ്‌. ഗവര്‍ണറുടെ ഓഫീസ്‌ മുന്നോട്ടുവച്ച നയം പ്രായോഗികമല്ല. ഈസ്‌റ്റ്‌ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനും നോര്‍ത്ത്‌ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനും ദൈനംദിന കാര്യങ്ങള്‍ക്കുള്ള പണം പോലുമില്ലെന്ന യാഥാര്‍ഥ്യവും കോടതി ചൂണ്ടിക്കാട്ടി.മാലിന്യവിഷയത്തില്‍ 25 യോഗങ്ങള്‍ ചേര്‍ന്നിട്ടും ഡല്‍ഹി മാലിന്യമലയാണ്‌. അതു നീക്കേണ്ട ബാധ്യത ആര്‍ക്കെന്ന്‌ സംസ്‌ഥാന സര്‍ക്കാരും ലഫ്‌.ഗവര്‍ണറുടെ ഓഫീസും വ്യക്‌തമാക്കണം. സ്‌ഥിതിഗതികള്‍ നേരിടാന്‍ എന്തൊക്കെ നടപടികള്‍ കൈക്കൊള്ളുമെന്നു സമയക്രമം അടക്കം ചൂണ്ടിക്കാട്ടി 16- നകം സത്യവാങ്‌മൂലം സമര്‍പ്പിക്കാനും കോടതി ലഫ്‌. ഗവര്‍ണറുടെ ഓഫീസിനോട്‌ ആവശ്യപ്പെട്ടു.

Ads by Google
Friday 13 Jul 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW