Saturday, July 21, 2018 Last Updated 15 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.13 AM

വിഷവാതകച്ചോര്‍ച്ച: ആന്ധ്രയില്‍ ആറ്‌ തൊഴിലാളികള്‍ മരിച്ചു

അമരാവതി: ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്‌റ്റീല്‍ പ്ലാന്റിലുണ്ടായ വിഷവാതകച്ചോര്‍ച്ചയില്‍ ആറു തൊഴിലാളികള്‍ മരിച്ചു. അഞ്ചുപേര്‍ക്കു ഗുരുതരപരുക്ക്‌.
അനന്തപുരം ജില്ലയിലെ ഗെര്‍ഡൗ സ്‌റ്റീല്‍ ഇന്ത്യ ലിമിറ്റഡിലാണു സംഭവം. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയശേഷം നടത്തിയ പരിശോധനയ്‌ക്കിടെ കാര്‍ബണ്‍ മോണോക്‌സൈഡ്‌ ചോര്‍ന്നാണു ദുരന്തം. പ്രാഥമിക വിവരമനുസരിച്ച്‌ രണ്ടു തൊഴിലാളികള്‍ സംഭവസ്‌ഥലത്തും നാലുപേര്‍ ആശുപത്രിയിലും മരിച്ചു.
അമേരിക്കന്‍ ഉപഭൂഖണ്ഡത്തിലെ പ്രമുഖ സ്‌റ്റീല്‍ ഉല്‍പാദകരായ ബ്രസീലിയന്‍ സ്‌ഥാപനം ഗെര്‍ഡൗവിന്റെ ഉടമസ്‌ഥതയിലാണു പ്ലാന്റ്‌.

Ads by Google
Friday 13 Jul 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW