Tuesday, September 25, 2018 Last Updated 7 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.13 AM

കുട്ടിക്കടത്ത്‌ വീഡിയോകള്‍: മുന്നറിയിപ്പുമായി പോലീസ്‌

മുംബൈ: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട്‌ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകള്‍ക്കെതിരേ മഹാരാഷ്‌ട്രാ പോലീസ്‌. ഇത്തരം വീഡിയോകളില്‍ പലതിലും കൃത്രിമം നടന്നിട്ടുണ്ടെന്നും പലതും യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണെന്നും പോലീസ്‌ അറിയിച്ചു. സാഹചര്യങ്ങളില്‍നിന്ന്‌ അടര്‍ത്തിയെടുത്ത ഭാഗങ്ങളുപയോഗിച്ചുള്ള ഇത്തരം വീഡിയോകള്‍ അനാവശ്യമായി ഭീതിപരത്തുകയാണെന്നും ഇവയില്‍ ഭൂരിഭാഗവും സംസ്‌ഥാനത്തിനു പുറത്ത്‌ ചിത്രീകരിക്കപ്പെട്ടതാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും പോലീസ്‌ വ്യക്‌തമാക്കി.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്നു സംശയിച്ച്‌, ഒന്നരമാസത്തിനിടെ 14 വ്യത്യസ്‌ത സംഭവങ്ങളിലായി 10 പേരാണ്‌ ജനക്കൂട്ടത്തിന്റെ കാട്ടുനീതിക്ക്‌ ഇരയായത്‌. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളാണ്‌ ഇത്തരം ആക്രമണങ്ങള്‍ക്കു ഭൂരിഭാഗത്തിനും പ്രകോപനമായതെന്ന കണ്ടെത്തലിന്റെ വെളിച്ചത്തിലാണ്‌ പോലീസിന്റെ നടപടി. ഈ മാസം ഒന്നിന്‌ ധുലേ ജില്ലയില്‍ കുട്ടിക്കടത്തുകാരെന്നു തെറ്റിദ്ധരിച്ച്‌ അഞ്ചു പേരെയാണ്‌ ജനക്കൂട്ടം തല്ലിക്കൊന്നത്‌.

Ads by Google
Friday 13 Jul 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW