Saturday, July 21, 2018 Last Updated 15 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.13 AM

സഹാറ ഗ്രൂപ്പിന്റെ ഭൂമി ലേലം പിടിക്കാന്‍ ആളില്ല

ന്യൂഡല്‍ഹി: സഹാറ ഗ്രൂപ്പിന്റെ മുംബൈ ആംബി വാലിയിലെ വസ്‌തു ലേലം കൊള്ളാന്‍ ആളില്ല. ബോംബെ ഹൈക്കോടതി നിയോഗിച്ച ലിക്വിഡേറ്റര്‍ സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ ബെഞ്ചിനെയാണ്‌ ഇക്കാര്യമറിയിച്ചത്‌.
സഹാറഗ്രൂപ്പിലെ നിക്ഷേപകരുടെ പണം തിരികെക്കൊടുക്കുന്നതിനുവേണ്ടി ലേല നടപടികളുമായി മുന്നോട്ടുപോകാന്‍ ലിക്വിഡേറ്ററോട്‌ ആവശ്യപ്പെട്ട സുപ്രീം കോടതി സഹാറാഗ്രൂപ്പിന്റെ ആംബി വാലി വസ്‌തുക്കള്‍ ഏറ്റെടുക്കാന്‍ റിസീവറെ നിയോഗിച്ചിരുന്നു. മുംബൈ വസായിലെ സഹാറാഗ്രൂപ്പിന്റെ വസ്‌തുക്കള്‍ ഏറ്റെടുക്കാന്‍ സായ്‌ റിഥം റിയല്‍ട്ടേഴ്‌സ്‌, പ്രൈം ടൗണ്‍ റിയല്‍ എസ്‌റ്റേറ്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നീ സ്‌ഥാപനങ്ങള്‍ തയാറാണെന്ന്‌ സഹാറാ അറിയിച്ചതിനാല്‍ ഈ സ്‌ഥാപനങ്ങളോട്‌ ആയിരം കോടി രൂപ സെബി- സഹാറാ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌.
വസായിലെ വസ്‌തുവിറ്റാല്‍ 1000 കോടി രൂപ ലഭിക്കുമെന്നും അതു സെബി-സഹാറാ അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്നുമാണ്‌ സഹാറയ്‌ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ്‌ സിങ്‌ സുപ്രീം കോടതിയെ അറിയിച്ചത്‌. അതോടെ 99 കോടി രൂപയുടെ ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റ്‌ ഇന്നലെത്തന്നെ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ട കോടതി ബാക്കിതുക നിക്ഷേപിക്കാന്‍ സമയപരിധിയും നിര്‍ണയിച്ചു.
200 കോടി രൂപ ഓഗസ്‌റ്റ്‌ പതിനഞ്ചോടെയും ബാക്കി 682.8 കോടി രൂപ സെപ്‌റ്റംബര്‍ പന്ത്രണ്ടോടെയും നിക്ഷേപിക്കാനാണു നിര്‍ദേശം. അതേസമയം ഇതില്‍ വീഴ്‌ചവരുത്തിയാല്‍ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും കെട്ടിവച്ച തുക കണ്ടുകെട്ടുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.

Ads by Google
Friday 13 Jul 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW