Tuesday, September 25, 2018 Last Updated 17 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.10 AM

താലിബാന്‍ ആക്രമണം: അഫ്‌ഗാനില്‍ 19 സേനാംഗങ്ങള്‍ മരിച്ചു

uploads/news/2018/07/232877/6.jpg

കാബൂള്‍: അഫ്‌ഗാനിസ്‌ഥാനില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 10 സുരക്ഷാസേനാംഗങ്ങള്‍ മരിച്ചു.
വടക്കന്‍ മേഖലയിലെ കുണ്ടൂസില്‍ 15 സൈനികരും പടിഞ്ഞാറന്‍ പ്രവിശ്യയായ ഫരായില്‍ നാലു പോലീസുകാരുമാണു കൊല്ലപ്പെട്ടത്‌. കുണ്ടുസുവില്‍ താലിബാന്‍ പോരാളികള്‍ സൈനിക താവളം ലക്ഷ്യമിട്ടു നടത്തിയ ഷെല്ലാക്രമണമാണ്‌ നാശം വിതച്ചത്‌. സംഭവത്തില്‍ 13 സൈനികര്‍ക്കു സാരമായി പരുക്കേറ്റു. ഫരായില്‍ പോലീസ്‌ ചെക്‌പോസ്‌റ്റിനു നേര്‍ക്ക്‌ താലിബാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കിഴക്കന്‍ നാന്‍ഗര്‍ഹര്‍ പ്രവിശ്യയിലെ വിദ്യാഭ്യാസ ഓഫീസില്‍ രണ്ടു ചാവേറുകള്‍ കടന്നുകയറി നടത്തിയ വെടിവയ്‌പ്പില്‍ 11 പേര്‍ മരിച്ചിരുന്നു.
ഇവരില്‍ ഒരാളെ സുരക്ഷാസേന വെടിവച്ചു കൊന്നപ്പോള്‍ അപരന്‍ സ്‌ഫോടകവസ്‌തുവിന്റെ സഹായത്തോടെ ജീവനൊടുക്കുകയും ചെയ്‌തു.
രണ്ടുദിവസം മുന്‍പ്‌ ഫരായിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.

Ads by Google
Friday 13 Jul 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW