ലണ്ടന്‍: വിമ്പിള്‍ഡണ്‍ ടെന്നീസ് ഗ്രാന്സ്ലാം ടൂര്‍ണമെന്റിന്റെ വനിതാ സിംഗിള്‍സ് ഫൈനലില്‍ ജര്‍മനിയുടെ എയ്ഞ്ചലക്വ കെര്‍ബറും യു.എസിന്റെ സെറീന വില്യസും തമ്മില്‍ ഏറ്റുമുട്ടും.
ഫ്രഞ്ച് ഓപ്പണ്‍ മുന്‍ ചാമ്പ്യന്‍ ലാത്വിയയുടെ യെലേന ഒസ്റ്റാപെങ്കോയെയാണു കെര്‍ബര്‍ സെമി ഫൈനലില്‍ തോല്‍പ്പിച്ചത്. സ്കോര്‍: 6-3, 6-3. ഏഴുവട്ടം ചാമ്പ്യനായ സെറീന ജൂലിയ ജോര്ഗസിനെയാണു തോല്‍പ്പിച്ചത്. സ്കോര്‍: 6-2, 6-4. പുരുഷ സിംഗിള്‍സ് സെമിയില്‍ മുന്‍ ഒന്നാം റാങ്കുകാരായ റാഫേല്‍ നദാലും നോവാക് ജോക്കോവിച്ചും തമ്മില്‍ ഏറ്റുമുട്ടും. സ്പെയിന്റെ നദാല്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്ട്ടിന് ഡെല്‍ പോട്രോയെ തോല്‍പ്പിച്ചാണു സെമിയിലെത്തിയത്. സ്കോര്‍: 7-5, 6-7 (7), 4-6,6-4, 6-4. സെര്‍ബിയക്കാരനായ ജോക്കോവിച്ച് ജപ്പാനെ കി നിഷികോറിയെയാണു തോല്‍പ്പിച്ചത്. സ്കോര്‍: 6-3, 3-6, 6-2, 6-2. മറ്റൊരു സെമിയില്‍ യു.എസിന്റെ ജോണ്‍ ഇസ്നര്‍ ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്‍ഡേഴ്സണിനെ നേരിടും. ഇസ്നര്‍ കാനഡയുടെ മിലോസ് റാവോനികിനെയാണു തോല്‍പ്പിച്ചത്. നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡററിനെ അട്ടിമറിച്ചാണ് ആന്‍ഡേഴ്സണിന്റെ മുന്നേറ്റം.