Friday, February 22, 2019 Last Updated 10 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.04 AM

അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ഹിമാ ദാസ്‌ ഫൈനലില്‍

uploads/news/2018/07/232871/6.jpg

ടാംപീര്‍ (ഫിന്‍ലന്‍ഡ്‌): ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു മെഡല്‍ പ്രതീക്ഷ. വനിത താരം ഹിമ ദാസ്‌ 400 മീറ്റര്‍ ഫൈനലില്‍ കടന്നതോടെയാണ്‌ ഇന്ത്യക്കു പ്രതീക്ഷ നല്‍കുന്നത്‌. 18 വയസുകാരിയായ ഹിമ വേഗമേറിയ താരമായാണു ഫൈനലില്‍ കടന്നത്‌. സെമി ഫൈനല്‍ ഒന്നാം ഹീറ്റില്‍ മത്സരിച്ച ഹിമ 52.10 സെക്കന്‍ഡില്‍ ഓവറോള്‍ ചാര്‍ട്ടില്‍ ഒന്നാംസ്‌ഥാനക്കാരിയായാണു ഫിനിഷ്‌ ചെയ്‌തത്‌.
52.25 സെക്കന്‍ഡിലാണ്‌ ഇന്ത്യന്‍ താരം യോഗ്യതാ റൗണ്ട്‌ കടന്നത്‌. ഹിമയ്‌ക്കൊപ്പം മത്സരിച്ച മലയാളി താരം ജിസ്‌ന മാത്യു യോഗ്യത നേടിയില്ല. രണ്ടാം ഹീറ്റില്‍ മത്സരിച്ച ജിസ്‌ന അഞ്ചാമതാണു ഫിനിഷ്‌ ചെയ്‌തത്‌. 53.86 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത ജിസ്‌ന ഓവറോളില്‍ 13-ാം സ്‌ഥാനക്കാരിയായി. റൊമാനിയയുടെ ആന്ദ്രെയാസ്‌ മിക്‌ലോസ്‌ 52.58 സെക്കന്‍ഡില്‍ ഹിമയ്‌ക്കു പിന്നില്‍ രണ്ടാംസ്‌ഥാനക്കാരിയായി.
അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിന്‌ അരികെയാണ്‌ അസംകാരിയായ ഹിമ. ഏപ്രിലില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഹിമ 51.32 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌തെങ്കിലും ആറാംസ്‌ഥാനക്കാരിയാകാനായിരുന്നു യോഗം. പുരുഷ വിഭാഗം 400 മീറ്റര്‍ ഓട്ടത്തില്‍ ഗൗരവിനു ഫൈനലില്‍ കടക്കാനായില്ല. 48.61 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത ഗൗരവ്‌ ഓവറോളില്‍ 42-ാമനായി. ലോങ്‌ജമ്പില്‍ ഇന്ത്യക്കു വേണ്ടി മത്സരിച്ച മലയാളി താരം എം. ശ്രീശങ്കര്‍ ആറാമനായി. 7.75 മീറ്ററായിരുന്നു ശ്രീങ്കറിന്റെ മികച്ച ദൂരം.
ഷോട്ട്‌പുട്ടില്‍ ആശിഷ്‌ ഝാകര്‍ ഫൈനലില്‍ കടന്നു. ഓവറോളില്‍ എട്ടാംസ്‌ഥാനക്കാരനായാണ്‌ ആശിഷിന്റെ കുതിപ്പ്‌. 70.52 മീറ്ററാണ്‌ ആശിഷിന്റെ മികച്ച ദൂരം. സഹതാരം ദംനീത്‌ സിങ്‌ ഫൈനല്‍ കാണാതെ മടങ്ങി. 67.48 മീറ്റര്‍ വരെ എറിഞ്ഞ ദംനീത്‌ 15-ാമനായി.

Ads by Google
Friday 13 Jul 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW