Thursday, July 19, 2018 Last Updated 52 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.04 AM

ഇംഗ്ലീഷ്‌ മാധ്യമങ്ങളെ വിമര്‍ശിച്ചു മോഡ്രിച്ച്‌

മോസ്‌കോ: ഇംഗ്ലീഷ്‌ മാധ്യമങ്ങളെയും കളിയെഴുത്തുകാരെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ ക്ര?യേഷ്യന്‍ നായകന്‍ ലൂകാ മോഡ്രിച്ച്‌.
ഒരു ടീമിനെയും വില കുറച്ചു കാണരുതെന്ന പാഠം ഇംഗ്ലണ്ടുകാര്‍ തോല്‍വിയോടെ പഠിച്ചെന്നും മോഡ്രിച്ച്‌ പറഞ്ഞു. ക്ര?യേഷ്യയെ വിലകുറച്ചു കണ്ട പണ്ഡിതന്‍മാര്‍ തങ്ങള്‍ക്കു ജയിക്കാനുള്ള അവസരം തുറന്നിടുകയായിരുന്നു- മോഡ്രിച്ച്‌ പറഞ്ഞു.
'സെമിയില്‍ ഇംഗ്ലണ്ടിന്റെ അനായാസ ജയം ഉറപ്പാക്കിയ മട്ടിലായിരുന്നു അവരുടെ മാധ്യമങ്ങളുടെ വിലയിരുത്തലുകള്‍, മുന്‍ താരങ്ങളും അതേ മട്ടിലായിരുന്നു' - രോഷം മറച്ചു വയ്‌ക്കാതെ മോഡ്രിച്ച്‌ തുടര്‍ന്നു.
വിലയിരുത്തലുകള്‍ തങ്ങള്‍ക്കു കൂടുതല്‍ ആവേശമാണു നല്‍കിയത്‌. അതുകൊണ്ടു മത്സരത്തില്‍ മാനസികമായും ശാരീരികമായും ആധിപത്യം നേടാന്‍ ശ്രമിച്ചു- മോഡ്രിച്ച്‌ കൂട്ടിച്ചേര്‍ത്തു.

Ads by Google
Friday 13 Jul 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW