Tuesday, September 25, 2018 Last Updated 3 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.00 AM

മോഷ്‌ടാവ്‌ നൃത്തം ചവിട്ടി; ഡല്‍ഹി പോലീസ്‌ ഞെട്ടി!

uploads/news/2018/07/232862/2.jpg

ന്യൂഡല്‍ഹി: മോഷണത്തിനിടെ നൃത്തം ചവിട്ടുന്ന കള്ളന്‍! വടക്കന്‍ ഡല്‍ഹിയിലെ ലാഹോറി ഗേറ്റ്‌ ലെയ്‌നിലെ സി.സി.ടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ട്‌ പോലീസ്‌ ഞെട്ടി. കൂട്ടുകാര്‍ രാത്രി കടയ്‌ക്കുള്ളില്‍ മോഷണം നടത്തുമ്പോഴാണു പുറത്തു കാവല്‍നിന്ന കള്ളന്‍ ആഹ്‌ളാദനൃത്തം ചവിട്ടിയത്‌.
സി.സി. ടിവി ക്യാമറയില്‍ പതിഞ്ഞെങ്കിലും നൃത്തക്കാരനായ മോഷ്‌ടാവിനെയോ സഹമോഷ്‌ടാക്കളെയോ തിരിച്ചറിയാന്‍ മാര്‍ഗമില്ല. എല്ലാവരും മുഖംമൂടി ധരിച്ചിരുന്നു. ആ ധൈര്യത്തില്‍ത്തന്നെയാകണം സന്തോഷം സഹിക്കവയ്യാതെ ഒരുത്തന്‍ നൃത്തം ചെയ്‌തതെന്ന നിഗമനത്തിലാണു പോലീസ്‌. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയാണു സംഭവം. മോഷ്‌ടാക്കളുടെ സംഘം ലെയ്‌നിലേക്കു കടന്നുവരുന്നതും ചുറ്റും നോക്കി ആരുമില്ലെന്ന്‌ ഉറപ്പുവരുത്തുന്നതുമാണ്‌ ആദ്യദൃശ്യം.
അടുത്തതായി അവര്‍ ഒരു കടയുടെ പൂട്ടുപൊളിച്ചു. നാലുപേര്‍ കടയ്‌ക്കുള്ളിലേക്ക്‌; ഒരാള്‍ പുറത്തു കാവല്‍. കൂട്ടുകാര്‍ ആവശ്യത്തിനു സമയമെടുത്ത്‌ ജോലി "ആസ്വദിക്കുന്നതി"നിടെയാണു വെറുതേനിന്നു ബോറടിച്ച കള്ളന്‍ ആഹ്‌ളാദസൂചകമായി നൃത്തച്ചുവടുകള്‍ വച്ചത്‌. നാലു കടകളില്‍നിന്നായി ഒരുലക്ഷത്തോളം രൂപയുടെ സാധനങ്ങളുമായാണു മോഷണസംഘം സ്‌ഥലംവിട്ടത്‌.

Ads by Google
Friday 13 Jul 2018 12.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW