Tuesday, September 25, 2018 Last Updated 3 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.00 AM

സന്യാസസമൂഹത്തിന്റെ സല്‍പ്പേര്‌ കളയരുതെന്ന്‌ മദര്‍ ഉപദേശിച്ചു കന്യാസ്‌ത്രീയുടെ പരാതി: മദര്‍ സുപ്പീരിയറെ ചോദ്യംചെയ്യും

കോട്ടയം: ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ കന്യാസ്‌ത്രീ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച്‌ അറിഞ്ഞിരുന്നുവെന്ന മദര്‍ സുപ്പീരിയറിന്റെ കത്ത്‌ പുറത്ത്‌. ഇതോടെ ബിഷപ്പിനെതിരായ കേസില്‍ മദര്‍ സുപ്പീരിയറെ ചോദ്യം ചെയ്യും. അവര്‍ക്കെതിരേ കേസെടുക്കുന്നതും ആലോചനയിലുണ്ട്‌.
ബിഷപ്‌ പീഡിപ്പിച്ചെന്നു പരാതി നല്‍കിയ കന്യാസ്‌ത്രീയുടെ സഹോദരിയായ കന്യാസ്‌തീ മദര്‍ സുപ്പീരിയര്‍ക്കു നല്‍കിയ പരാതിക്കുള്ള മറുപടിക്കത്തിലാണ്‌ ബിഷപ്പിനെതിരായ ആരോപണം അറിഞ്ഞിരുന്നുവെന്ന്‌ സൂചിപ്പിച്ചിരിക്കുന്നത്‌. ഇതിന്റെ പകര്‍പ്പ്‌ മംഗളത്തിനു ലഭിച്ചു. കഴിഞ്ഞ ഏപ്രില്‍ 23-നാണ്‌ കന്യാസ്‌ത്രീയുടെ സഹോദരി മദര്‍ സുപ്പീരിയര്‍ക്കു കത്തയച്ചത്‌. മേയ്‌ അഞ്ചിനു നല്‍കിയ മറുപടിയിലാണ്‌ ബിഷപ്പുമായുള്ള കന്യാസ്‌തീയുടെ പ്രശ്‌നങ്ങള്‍ അറിയാമെന്നു പറഞ്ഞിരിക്കുന്നത്‌. ബിഷപ്പുമായി കന്യാസ്‌ത്രീക്ക്‌ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നു മനസിലാക്കുന്നു. എന്നാല്‍ എങ്ങനെയാണ്‌ ഒരു ബിഷപ്പിനെതിരേ നടപടി സ്വീകരിക്കാന്‍ നമുക്കു കഴിയുക. നമ്മുടെ സഭയുടെ നിലനില്‍പ്പിന്‌ ബിഷപ്പിന്റെ പിന്തുണ ആവശ്യമാണ്‌. വ്യക്‌തിപരമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരസ്‌പരം ചര്‍ച്ച ചെയ്‌ത് പരിഹരിക്കണം. സഭയുടെ പേരിനു കളങ്കമുണ്ടാക്കുന്ന സമീപനം കന്യാസ്‌ത്രീയുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകരുതെന്നും മദറിന്റെ കത്തിലുണ്ട്‌.
പീഡനത്തിനിരയായ കന്യാസ്‌ത്രീയുടെ സഹോദരി മദര്‍ സുപ്പീരിയര്‍ക്ക്‌ അയച്ച കത്തില്‍ ബിഷപ്പിനെതിരേ അതിരൂക്ഷമായ പരാമര്‍ശങ്ങളാണുള്ളത്‌. ബിഷപ്പിന്റെ ഓരോ ഇടപെടലിലും മദറിന്റെ മൗനസമ്മതം ഉണ്ടായിരുന്നുവെന്നാണ്‌ കത്തിലെ ഒരു പരാമര്‍ശം. നിരവധി കന്യാസ്‌ത്രീകളുടെ പരീക്ഷ മുടക്കുന്ന സാഹചര്യം വരെ ഉണ്ടായി. കന്യാസ്‌ത്രീകളുടെ തിരുവസ്‌ത്രം ഊരിക്കുമെന്ന്‌ ബിഷപ്‌ ഭീഷണി മുഴക്കി.
ആരോപണങ്ങളുടെ പേരില്‍ നിങ്ങളുടെ മുന്നില്‍ നഗ്നതാ പരിശോധനയ്‌ക്കു വരെ തന്റെ സഹോരിക്കു നില്‍ക്കേണ്ടിവന്നു.
ഇങ്ങനെയൊരു സാഹചര്യം ഒരു കന്യാസ്‌ത്രീക്കു നേരിടേണ്ടിവന്നത്‌ എത്രയേറെ വേദനാജനകമാണെന്ന്‌ ഓര്‍ക്കുമല്ലോ എന്നാണ്‌ കന്യാസ്‌ത്രീയുടെ സഹോദരി മദര്‍ സുപ്പീരിയര്‍ക്കുളള കത്തില്‍ ചോദിച്ചിരിക്കുന്നത്‌.തന്റെ സഹോദരിയും ബിഷപ്പുമായി തെറ്റിയെന്നു മനസിലാക്കി നിങ്ങള്‍ ഗൂഢനീക്കം നടത്തുകയാണെന്നും കത്തിലുണ്ട്‌.

Ads by Google
Friday 13 Jul 2018 12.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW