Tuesday, February 19, 2019 Last Updated 25 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 08.39 PM

ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം ബൈക്കില്‍ പോയ കാമുകന്‍ ബസിടിച്ചു മരിച്ചു; കാമുകിക്ക് ഗുരുതര പരിക്ക്; സംഭവം ആത്മഹത്യയ്ക്ക് ശ്രമിച്ച സഹോദരനെ കാണാനെത്തിയപ്പോള്‍

uploads/news/2018/07/232849/acced.jpg

കുന്താപൂര്‍ : ബസില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിക്ക് ഗുരുതരമായി പരിക്കേറ്റു. ഇടൂരിലെ പ്രസന്ന ഷെട്ടി (26)യാണ് മരിച്ചത്. മാസ്തിക്കട്ടെയില്‍ ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പ്രസന്നയുടെ കാമുകി അര്‍പിത (23) യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അര്‍പിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബന്ദര്‍ക്കര്‍ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് അര്‍പിത. രണ്ടു വര്‍ഷം മുമ്പാണ് ഇരുവരും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. പിന്നീട് ആ പരിചയം പ്രണയമായി വളരുകയായിരുന്നു. വിദേശത്തു ജോലി ചെയ്യുന്ന പ്രസന്ന ദിവസങ്ങള്‍ക്കു മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ച സഹോദരനെ കാണാനാണ് നാട്ടിലെത്തിയത്.

Ads by Google
Ads by Google
Loading...
TRENDING NOW