Tuesday, September 25, 2018 Last Updated 16 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 08.27 PM

ആന്ധ്രയിലെ സ്വകാര്യ സ്റ്റീല്‍ പ്ലാന്റില്‍ വിഷവാതകം ചോര്‍ന്ന് ആറ് പേര്‍ മരിച്ചു

accident

ഹൈദരാബാദ്: ആന്ധ്രയിലെ സ്വകാര്യ സ്റ്റീല്‍ പ്ലാന്റില്‍ വിഷവാതകം ചോര്‍ന്ന് ആറ് ജീവനക്കാര്‍ മരിച്ചു. അനന്ദപുരം ജില്ലയിലെ സ്റ്റീല്‍ മില്‍ റോളിങ് യൂണിറ്റിലാണ് അപകടമുണ്ടായത്. വൈകുന്നേരം 5.30ഓടെയാണ് അപകടമുണ്ടായത്. മില്ലിലെ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പരിശോധന നടത്തവേയാണ് വാതകചോര്‍ച്ചയുണ്ടായതെന്ന് ജില്ല എസ്.പി ജി. അശോക് കുമാര്‍ പറഞ്ഞു.

മില്ലിലെ റീഹീറ്റിങ് പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ന്നാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വച്ച് തന്നെ രണ്ട് പേര്‍ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മറ്റ് ചിലര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ബി. രംഗനാഥ് (21), കെ. മനോജ് കുമാര്‍ (24), യു ഗംഗാധര്‍ (37), എസ്.എ വസീം ബാഷ (39), കെ. ശിവ (26), ഗുരുവെയ് (40) എന്നിവരാണ് മരിച്ചത്.

അപകടമുണ്ടായ സ്റ്റീല്‍ മില്‍ ബ്രസീലിയന്‍ കമ്പനിയായ ഗെര്‍ദാവുവിന്റെ ഉടമസ്ഥതയിലുള്ളതാണ്. ബ്രസീല്‍ കമ്പനിയുടെ ഏഷ്യയിലെ ആദ്യത്തെ പ്ലാന്റാണിത്. പ്രതിവര്‍ഷം 300,000 ടണ്‍ സ്റ്റീല്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ പ്ലാന്റിന്.

Ads by Google
Thursday 12 Jul 2018 08.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW