Sunday, December 16, 2018 Last Updated 7 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 06.23 PM

നോട്ടിങ്ഹാം ഏകദിനം: ടോസ് നേടിയ ഇന്ത്യ ഇംണ്ടിനെ ബാറ്റിങ്ങിനയച്ചു, കുല്‍ദീപിനു മുന്നില്‍ കുരുങ്ങി ഇംഗ്ലീഷ് പട

Nottingam ODI, England vs India

നോട്ടിങ്ഹാം: ഇംണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ഇംണ്ടിനെ ബാറ്റിങ്ങിനയച്ചു. ടിട്വന്റി പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇംഗ്ലീഷ് പടയ്‌ക്കെതിരെ ഇറങ്ങുന്നത്. ഐസിസി റാങ്കിങ്ങില്‍ ആദ്യ ഒന്നും രണ്ടും റാങ്കിലുള്ള ടീമുകളാണ് മുഖാമുഖം എത്തുന്നത്.

രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. മൂന്നു ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ ടിട്വന്റി പരമ്പര 2-1 നായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.

വന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ഇംണ്ട് നിര കുല്‍ദീപ് യാദവിന്റെ സ്പിന്‍ കെണിയില്‍ കുടങ്ങി. 15 ഓവറുകള്‍ പിന്നിടുമമ്പാള്‍ ഇംണ്ട് മൂന്നു വിക്കറ്റിന് 83 റണ്‍സെന്ന നിലയിലാണ്. ഒരു റണ്ണുമായി ബെന്‍ സ്‌റ്റോക്ക്‌സും മോര്‍ഗനുമാണ് ക്രീസില്‍. 35 പന്തില്‍ 38 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയേയും, ആറു പന്തില്‍ മൂന്നു റണ്‍സെടുത്ത റൂട്ടിനേയും എല്‍ബിഡബ്ല്യൂവിലൂടെയാണ് കുല്‍ദീപ് പുറത്താക്കിയത്. 35 പന്തില്‍ 38 റണ്‍സെടുത്ത റോയ്‌യെ കുല്‍ദീപ് യാദവ് ഉമേഷ് യാദവിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു.

Ads by Google
Thursday 12 Jul 2018 06.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW