Sunday, December 16, 2018 Last Updated 13 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 05.43 PM

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതി: കണ്ണൂരിലെ കന്യാസ്ത്രീ മഠത്തില്‍ പോലീസ് പരിശോധന, ബിഷപ്പ് മഠത്തിലെത്തിയത് നാലു തവണ

Rape case

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ദര്‍ രൂപതയുടെ കീഴിലുള്ള കണ്ണൂര്‍ ജില്ലയിലെ കന്യാസ്ത്രീ മഠത്തില്‍ പോലീസ് പരിശോധന നടത്തുന്നു. വൈക്കം ഡിവൈഎസ്പി കെ.വി. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പരിയാരത്തുള്ള മഠത്തില്‍ പരിശോധന നടത്തിയത്.

പാണപ്പുഴ പറവൂരില്‍ പ്രവര്‍ത്തിക്കുന്ന മരിയ സദന്‍ മഠത്തിലും സംഘം പരിശോധന നടത്തും. ജലന്ദര്‍ ബിഷപ്പ് ഇവിടുത്തെ പരിപാടികള്‍ക്കായി എത്തിയപ്പോള്‍ കുറവിലങ്ങാട് മഠത്തില്‍ താമസിച്ച് പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു.

അതേസമയം ജലന്ദര്‍ ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന. കണ്ണൂര്‍ മഠത്തില്‍ നടത്തിയ പരിശോധനയില്‍ ബിഷപ്പ് നാലു തവണ മഠത്തില്‍ എത്തിയെന്ന് വ്യക്തമായി. എന്നാല്‍ മഠത്തില്‍ താമസിച്ചതായി രേഖകളില്ല. അന്വേഷണം പൂര്‍ത്തിയായ ശേഷം മറ്റു നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന.

Ads by Google
Ads by Google
Loading...
TRENDING NOW