Friday, February 22, 2019 Last Updated 10 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 05.05 PM

അഭ്യൂഹങ്ങള്‍ പുകയുന്നു: മാഴ്‌സലോയും റയല്‍ വിടുന്നു, ചേക്കേറുന്നത് യുവന്റസിലേക്ക്!

Juventus, Real Madrid, Marcelo

ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ വിട്ട് യുവന്റസിലേക്ക് ചേക്കേറിയതിനു പിന്നാലെ മറ്റൊരു സൂപ്പര്‍ താരം കൂടി റയല്‍ വിടുമെന്ന് അഭ്യൂഹങ്ങള്‍ പുകയുന്നു. റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം മാഴ്‌സലോയാണ് റയല്‍ വിടാന്‍ ഒരുങ്ങുന്നത് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. റോണോയ്ക്കു പിന്നാലെ യുവന്റസിലേക്ക് തന്നെ മാഴ്‌സലോയും എത്തുന്നുവെന്നാണ് പ്രമുഖ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ബ്രസീലിയന്‍ ഫുട്‌ബോളറായ പ്രതിരോധ താരം അലക്‌സ് സാന്‍ഡ്രോ ടീം വിടുകയാണെങ്കിലാണ് മാഴ്‌സലോ പകരക്കാരനായി എത്തുക. കഴിഞ്ഞ ദിവസം മാഴ്‌സലോ ഇന്‍സ്റ്റഗ്രാമില്‍ യുവന്റസിനെ ഫോളോ ചെയ്യാന്‍ തുടങ്ങിയിരുന്നു. ഇതും അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കുന്നുണ്ട്. മുപ്പതുകാരനായ മാഴ്‌സലോയ്ക്ക് 2022 ജൂണ്‍ വരെ റയല്‍ മാഡ്രിഡുമായി കരാറുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW