Sunday, December 16, 2018 Last Updated 21 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 04.44 PM

വൈദികന്റെ കയ്യില്‍ വിലങ്ങ്...നിരപരാധിയെന്ന് ബിഷപ്പ് ഫ്രാങ്കോ... നീനുവിന്റെ മാതാപിതാക്കളെ തള്ളി ഡോക്ടര്‍.. പ്രധാന വാര്‍ത്തകള്‍

uploads/news/2018/07/232829/fr_job.jpg

കുമ്പസാര രഹസ്യം മറയാക്കി പീഡനം: വൈദികരില്‍ ഒരാള്‍ അറസ്റ്റില്‍; വൈദികര്‍ക്കെതിരെ സഭയും കടുത്ത നടപടിക്ക്

കൊല്ലം: കുമ്പസാര രഹസ്യം മറയാക്കി യുവതി പീഡിപ്പിച്ച കേസില്‍ പ്രതികളായ നാല് ഓര്‍ത്തഡോക്‌സ് വൈദികരില്‍ ഒരാള്‍ അറസ്റ്റില്‍. രണ്ടാം പ്രതി ഫാ.ജോബ് മാത്യൂ ആണ് വ്യാഴാഴ്ച 11 മണിയോടെ അറസ്റ്റിലായത്. കീഴടങ്ങാനെത്തിയ വൈദികനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൊല്ലം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഓഫീസിലേക്ക് എത്തവേയാണ് പിടികൂടിയത്. ഫാ.ജോബ് മാത്യുവിനെ കമ്മീഷണര്‍ ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.

uploads/news/2018/07/232829/franko_mulakkal.jpg

വത്തിക്കാനിലേക്ക് ഒളിച്ചുകടക്കില്ല; അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

ജലന്ധര്‍: കന്യസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോള മുളയ്ക്കല്‍. പരാതിയെ കുറിച്ച് തിരക്കാന്‍ ഇതുവരെ ഫോണില്‍ പോലും പോലീസ് വിളിച്ചിട്ടില്ല. പോലീസ് ജലന്ധറില്‍ എത്തിയാല്‍ അന്വേഷണവുമായി സഹകരിക്കും. വത്തിക്കാനിലേക്ക് ഒളിച്ചുകടക്കാന്‍ ആഗ്രഹിക്കുന്നില്ല. വിദേശത്തേക്ക് പോകാനും ആഗ്രഹിക്കുന്നില്ല. അത്തരം വാര്‍ത്തകള്‍ വെറും പ്രചാരണം മാത്രമാണ്. ബിഷപ്പ് ഹൗസില്‍ തന്റെ പതിവ് ജോലികളുമായി പോകുന്നുവെന്നും ബിഷപ്പ് ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു.

uploads/news/2018/07/232829/neenu.jpg

മാതാപിതാക്കളുടെ വാദം തെറ്റ് നീനുവിന് മാനസീകരോഗമില്ലെന്ന് ഡോക്ടര്‍ കോടതിയില്‍

കോട്ടയം: വിവാദമായ കെവിന്‍ കൊലക്കേസില്‍ കെവിന്റെ ഭാര്യ നീനുവിന് മാനസീക പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് വ്യക്തമാക്കുന്ന ഡോക്‌റുടെ രേഖകള്‍ അന്വേഷണ സംഘം കോടതില്‍ ഹാജരാക്കി. നേരത്തെ, നീനു മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്ക് കോടതി ആവശ്യപ്പെട്ടത്.

uploads/news/2018/07/232829/jesna.jpg

സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞത് ജെസ്‌ന തന്നെയെന്ന് തെളിഞ്ഞു: അന്വേഷണ സംഘം ബാംഗ്ലൂരിലേയ്ക്ക്

പത്തനംതിട്ട: മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ കച്ചവട സ്ഥാപനത്തിന്റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് ജസ്‌ന തന്നെയെന്ന് പൊലീസ് സ്ഥിരീകരണം. മുണ്ടക്കയം സ്വദേശിനി അലീഷയല്ല ദൃശ്യങ്ങളിലുളളതെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ജസ്‌നയ്ക്ക് പിന്നാലെ ആണ്‍സുഹൃത്തും വരുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. മാര്‍ച്ച് 22 ന് പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്‌ന മുണ്ടക്കയത്ത് എത്തിയിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്.

uploads/news/2018/07/232829/atlas-ramachandran.jpg

ബാങ്കുകളുമായി ധാരണയായി; അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടും ബിസിനസ്സിലേയ്ക്ക്

ദുബായ് : വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടും ബിസിനസ്സില്‍ സജീവമാകാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കേസുകള്‍ സംബന്ധിച്ച് ബാങ്കുകളുമായി അന്തിമ ധാരണയിലെത്തിയ ഇദ്ദേഹം ദുബായില്‍ പുതിയ സംരംഭത്തിന് തുടക്കം കുറിക്കാനും ഇതര ഗള്‍ഫ് രാജ്യങ്ങളിലും നാട്ടിലുമുള്ള ബിസിനസ്സുകള്‍ ഊര്‍ജ്ജിതമാക്കാനുള്ള നടപടികളിലാണ്.

Ads by Google
Thursday 12 Jul 2018 04.44 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW