Monday, July 16, 2018 Last Updated 2 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 04.34 PM

ഡോ.രാമൻ മാരാർ മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റ് മെൽബണിൽ

uploads/news/2018/07/232827/Aus120718a.jpg

മെൽബൺ: മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയായുടെ നേതൃത്വത്തിൽ MAV- യു ടെ സ്ഥാപകാംഗമായിരുന്ന ഡോ.രാമൻ മാരാരുടെ ഓർമ്മയ്ക്കായി നടത്തി വരുന്ന ടൂർണ്ണമെന്റിന് ഈ മാസം 14 ശനിയാഴ്ച തുടക്കമാകും. ഗ്ലൻ റോയിയിൽ (123, ജസ്റ്റിൻ അവന്യൂ, ഗ്ലൻ റോയി) 14, 21, 28 തീയതികളിലാണ് മത്സരങ്ങൾ നടക്കുക.

മെൽബണിലെ നോർത്തേൻ വാരിയേഴ്സ് ടീം ക്യാപ്റ്റൻ എബി പോൾ, ടൂർണ്ണമെന്റ് കോ-ഓർഡിനേറ്റർ ബിക്സ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

പങ്കെടുക്കുന്ന ടീമുകളും ക്യാപ്റ്റൻമാരും -നോർത്തേൻ വാരിയേഴ്സ് (എബി പോൾ ) കേരളാസ് പോർട്ട് സ് ക്ലബ്ബ് ( രമേഷ് കണ്ണൂർ) ടി എസ്സു് ഇലവൻ ( തോമസ് ഫ്രാൻസിസ് ) മോഹൻലാൽ മുസ്താഷ് (കിരൺ) തെക്കൻ ക്രൂസ് (രാജേഷ്‌ ) എസ്സൻഡൻ ചലഞ്ചേഴ്സ് ( വി പി ൻ ) മെൽബൺ ബ്ലാസ്റ്റേഴ്‌സ് (മുനീബ്) റഡ്‌ബാക്ക്മെൽബൺ (ദി നിൽ)വിജയിക്കുന്ന ടീമുകൾക്ക് എവർ റോളിംഗ് ട്രോഫിയും, ക്യാഷ് അവാർഡുകളും 19.08.2018-ന് സ്പ്രിംഗ് വേയ്ലിൽ വച്ചു നടക്കുന്ന MAV- യു ടെ ഓണാഘോഷ ചടങ്ങിൽ വച്ച് നല്കുന്നതാണ്.

14, 21, 28 തീയതികളിൽ മെൽബണിലെ മുഴുവൻഫുട്ബോൾ പ്രേമികളേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

വാർ‍ത്ത : എബി പൊയ്ക്കാട്ടിൽ

Ads by Google
Thursday 12 Jul 2018 04.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW