Tuesday, March 26, 2019 Last Updated 38 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 04.33 PM

കലാലയങ്കണങ്ങള്‍ സര്‍ഗ്ഗാത്മകതയുടേത്: എറണാകുളം ജില്ലാ ദമ്മാം കെ.എം.സി.സി ചര്‍ച്ചാ സംഗമം വെള്ളിയാഴ്ച

ദമ്മാം :സൗദി കെ.എം..സി.സി ദമ്മാം എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ "കലാലയങ്കണങ്ങള്‍ സര്‍ഗ്ഗാത്മകതയുടേത് " എന്ന വിഷയത്തില്‍ ജൂലായ്‌ 13 വെള്ളി വൈകീട്ട് 4 മണിക്ക് ദമ്മാം അബീര്‍ മെഡിക്കല്‍ ഹാളില്‍ ചര്‍ച്ചാ സംഗമം സംഘടിപ്പിക്കുമെന്ന് എറണാകുളം ജില്ലാ കെ.എം.സി.സി പ്രവര്‍ത്തക സമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കേരളത്തിലെ ഏറെ പ്രസിദ്ധമായ എറണാകുളം മഹാരാജാസ് കോളേജില്‍ ഇക്കഴിഞ്ഞയാഴ്ച സംഭവിച്ച അതിദാരുണമായ വിദ്യാര്‍ഥിയുടെ കൊലപാതകത്തില്‍ സമൂഹ മനസാക്ഷി ഉണരുവാനും കലാലയങ്ങളില്‍ പഠിക്കുന്ന മക്കളുടെ കാമ്പസ് ജീവിതത്തില്‍ പ്രവാസലോകത്തെ രക്ഷിതാക്കളുടെ ആശങ്കകള്‍ പങ്കുവെക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കികിഴക്കന്‍ പ്രവിശ്യയിലെ മതസാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

പ്രസിഡന്റ് മുസ്തഫ കമാൽ സാഹിബ് അധ്യക്ഷത വഹിച്ച യോഗം ജുബൈല്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട്
ഷെരിഫ് ചിറയം ഉദ്ഘാടനം ചെയ്തു. അല്‍കോബാര്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിറാജ് ആലുവ,
.അബ്ദുൽ ഹമീദ് കുട്ടമശ്ശേരി,സാദിഖ് ഖാദർ ,മുഹമ്മദ് ഷാ മൂവാറ്റുപുഴ ,ഷഫീക് മുളവൂർ, അഷ്‌റഫ് മണിക്കിണര്‍ എന്നിവര്‍ സംസാരിച്ചു
സാബിത്ത് ഹമീദ് ഖിറാഅത്ത് നടത്തി.

ജനറൽ സെക്രട്ടറി ഷഫീക് സലിം ഇലഞ്ഞിക്കായില്‍ സ്വാഗതവും ഷിബു കവലയില്‍ നന്ദിയും പറഞ്ഞു. കരള്‍ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ കീഴ്മാട് പഞ്ചായത്തില്‍ പെട്ട പ്രവാസിയുടെ കുടുംബത്തിനായി ജില്ലാ കമ്മിറ്റി സമാഹരിച്ച ചികിത്സാ സഹായം ചടങ്ങില്‍ വെച്ച് കൈമാറി.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Thursday 12 Jul 2018 04.33 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW