Saturday, July 21, 2018 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 04.27 PM

ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് തലനാരിഴയ്ക്ക് ഒഴിവായി; രക്ഷപ്പെട്ടത് 330 ജീവനുകള്‍

കോയമ്പത്തുര്‍- ഹൈദരാബാദ്, ബംഗലൂരു-കൊച്ചിന്‍ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളാണ്
Mid-air collision

ബംഗലൂരു: ബംഗലൂരു ആകാശത്ത് ചൊവ്വാഴ്ച വന്‍ ദുരന്തം ഒഴിവായി. ഇന്‍ഡിഗോയുടെ രണ്ട് വിമാനങ്ങളാണ് തലനാരിഴയ്ക്ക് കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത്. 330 ജീവനുകളാണ് രക്ഷപ്പെട്ടത്. വിമാനത്തില്‍ നിന്നുമുയര്‍ന്ന മുന്നറിയിപ്പാണ് ഇരു പൈലറ്റുമാരേയും സഹായിച്ചത്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.

കോയമ്പത്തുര്‍- ഹൈദരാബാദ്, ബംഗലൂരു-കൊച്ചിന്‍ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളാണ് ഇക്കഴിഞ്ഞ പത്തിന് അപകടത്തില്‍ നിന്ന് തെന്നിമാറിയത്. ഇക്കാര്യം വ്യോമയാന ഡയറക്ടറേറ്റില്‍ അറിയിച്ചതായും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

വിമാനങ്ങള്‍ തമ്മിലുള്ള ദൂരപരിധി ട്രാഫിക് കൊളീഷന്‍ അവോയിഡനന്‍സ് സിസ്റ്റമാണ് (ടിസിഎഎസ്) നിരീക്ഷിക്കേണ്ടത്. ഹൈദരാബാദിലേക്കുള്ള വിമാനത്തില്‍ 162 യാത്രക്കാരും കൊച്ചിയില്‍ നിന്നുള്ള വിമാനത്തില്‍ 166 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.

ഇരുവിമാനങ്ങളും 200 അടി മാത്രമാണ് അകലം പാലിച്ചിരുന്നതെന്നും ടിസിഎഎസ് മുന്നറിപ്പ് നല്‍കിയതോടെയാണ് കൂട്ടിയിടി ഒഴിവായതെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ എയര്‍ക്രാഫ്ട് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മേയ് 21നും സമാനമായ രീതിയില്‍ അപകടം വഴിമാറിയിരുന്നു. വിശാഖപട്ടണം-ബംഗലൂരു റൂട്ടിലുള്ള ഇന്‍ഡിഗോ വിമാനവും വ്യോമസേനയുടെ വിമാനവുമാണ് ചെന്നൈ ആകാശത്ത് രക്ഷപ്പെട്ടത്. മേയ് രണ്ടിന് ഇന്‍ഡിഗോയുടെ കൊല്‍ക്കൊത്തയില്‍ നിന്നും അഗര്‍ത്തലയിലേക്ക് പോയ വിമാനം ധാക്ക വ്യോമപാതയില്‍ കയറിയ സംഭവവുമുണ്ടായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW