Tuesday, September 25, 2018 Last Updated 55 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 04.10 PM

ആര്‍മിയില്‍ ജോലി കിട്ടാഞ്ഞതിന് യുവാവ് ആത്മഹത്യ ചെയ്തു; എഫ്.ബി ലൈവ് കണ്ടത് 2750 പേര്‍, ആരും സഹായിച്ചില്ല

suicide
മുന്ന കുമാര്‍ വെള്ള ടീഷര്‍ട്ട് ധരിച്ചയാള്‍

ആഗ്ര: ആര്‍മിയില്‍ ചേരാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് യുവാവ് ഫെയ്‌സ്ബുക്ക് ലൈവില്‍ ആത്മഹത്യ ചെയ്തു. ആഗ്ര സ്വദേശിയായ മുന്ന കുമാര്‍ (24) ആണ് മരിച്ചത്. ബിരുദധാരിയായ മുന്ന നാല് തവണ ആര്‍മിയില്‍ റിക്രൂട്ട്‌മെന്റിന് ശ്രമിച്ചിരുന്നു. എന്നാല്‍ പരാജയപ്പെട്ടു. ഇതില്‍ മനംനൊന്താണ് മുന്ന ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രഖ്യാപിച്ച ശേഷമാണ് മുന്ന ജീവനൊടുക്കിയത്.

1:09 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ 2750 പേരാണ് ഫെയ്‌സ്ബുക്ക് ലൈവില്‍ കണ്ടത്. എന്നാല്‍ ആരും ഇടപെടാനോ മുന്നയെ പിന്തിരിപ്പിക്കാനോ ശ്രമിച്ചില്ല. എഫ്.ബി ലൈവ് കണ്ടിട്ടും മുന്നയുടെ ബന്ധുക്കളെയോ പോലീസിനെയോ അറിയിക്കാന്‍ അടുത്ത സുഹൃത്തുക്കള്‍ പോലും തയ്യാറായില്ല. ആറ് പേജുള്ള ആത്മഹത്യ കുറിപ്പും മുന്ന എഴുതി വച്ചിരുന്നു. ആര്‍മി പരീക്ഷയില്‍ വിജയിക്കാനായില്ലെന്നും മാതാപിതാക്കളെ നിരാശരാക്കേണ്ടി വന്നതില്‍ മനംനൊന്താണ് താന്‍ ജീവനൊടുക്കുന്നതെന്നും മുന്ന ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

മുന്ന ഭഗത് സിംഗിന്റെ കടുത്ത ആരാധകനായിരുന്നു. ആര്‍മിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു. ഇതിനായി അഞ്ച് തവണ എഴുത്ത് പരീക്ഷ എഴുതിയിരുന്നതായി മുന്നയുടെ സഹോദരന്‍ വികാസ് കുമാര്‍ പറഞ്ഞു. ആത്മഹത്യയ്ക്ക് മണിക്കൂറുകള്‍ മുമ്പ് സഹോദരനുമായി ഒരുമിച്ച് ആഹാരം കഴിച്ചിരുന്നു. എന്നാല്‍ ആത്മഹത്യയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്ന് വികാസ് പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW