Wednesday, March 20, 2019 Last Updated 10 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 03.51 PM

ഇനിയാരെയാണ് ഉണരുമ്പോള്‍ ഞാനുമ്മ വയ്ക്കുക: തായ് രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായ സമന്റെ ഭാര്യയുടെ കരളലിയിക്കുന്ന കുറിപ്പ് വൈറലാകുന്നു

Thai cave mourns

ബാങ്കോക്ക്: തായ് ഗുഹയില്‍ കുടുങ്ങിയ 12 അംഗ ഫുട്‌ബോള്‍ ടീമും കോച്ചും ലോകത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളില്‍ ഇടംപിടിച്ചപ്പോള്‍, സാഹസിക രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായ തായ് മുങ്ങല്‍ വിദഗ്ധന്‍ സമന്‍ കണ്ണീരോര്‍മ്മയായി. 38 കാരനായ സമന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഓക്‌സിജന്‍ തീര്‍ന്നുപോയി ശ്വാസംകിട്ടാതെ പിടഞ്ഞുമരിക്കുകയായിരുന്നു. ഗുഹയില്‍ അകപ്പെട്ട 13 അംഗ സംഘം പുറത്തു വന്നതിനു പിന്നാലെ സമന്‍ കുനാന്റെ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം ഫോട്ടോകളും പോസ്റ്റുകളും വൈറലാകുകയാണ്.

ഹൃദയം പോലെ പ്രിയപ്പെട്ടവനെ.. നീ നഷ്മായിരിക്കുന്നു, ഇനിയാരെയാണ് ഉണരുമ്പോള്‍ ഞാനുമ്മ വയ്ക്കുക, സമന്റെ ഫോട്ടോകള്‍ക്കൊപ്പം വെലീപോന്‍ സമന്‍ കുറിച്ചിട്ട കരളലയിക്കും വാക്കുകളാണിവ. ഭര്‍ത്താവിനൊപ്പം ചിലവിട്ട നല്ല നിമിഷങ്ങളും ഭാര്യ പങ്കുവെച്ചിട്ടുണ്ട്. സമന്റെ ഭാര്യയെ ആശ്വസിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ ആയിരങ്ങള്‍ എത്തുന്നുണ്ട്. സമന്റെ മരണത്തിന് തങ്ങള്‍ കാരണമായി എന്ന് ഒരിക്കല്‍പ്പോലും ചിന്തിക്കരുതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളോട് വെലീപോന്‍ പറഞ്ഞു.

ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ക്ക് ഓക്‌സിജന്‍ നല്‍കി തിരികെ വരുന്നതിനിടയില്‍ തന്റെ പക്കലുണ്ടായിരുന്ന ഓക്‌സിജന്‍ തീര്‍ന്നതോടെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. അപകടം നടന്ന ഗുഹയ്ക്കു സമീപം സമന്റെ ഓര്‍മ്മയ്ക്കായി പ്രതിമ പണിയാനാണ് പുതിയ തീരുമാനം.

Ads by Google
Thursday 12 Jul 2018 03.51 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW