Saturday, July 21, 2018 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 03.35 PM

സാധു വസ്വാനി മിഷന്‍ ആത്മീയ നേതാവ് ദാദ ജെ.പി വസ്വാനി അന്തരിച്ചു

. എല്‍.കെ അദ്വാനി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ വസ്വാനിയുടെ ആശ്രമത്തിലെ സന്ദര്‍ശകരാണ്.
Dada JP Vaswani

പൂനെ: സാധു വസ്വാമി മിഷന്‍ ആത്മീയ നേതാവ് ദാദ ജെ.പി വസ്വാനി അന്തരിച്ചു. 99 വയസ്സായിരുന്നു. വ്യാഴാഴ്ച രാവിലെ പുനെയിലാണ് അന്ത്യം സംഭവിച്ചതെന്ന് മിഷന്‍ പുറത്തുവിട്ട സന്ദേശത്തില്‍ പറയുന്നു.

നൂറാം ജന്മദിനം അടുത്ത മാസം ആഘോഷിക്കാനിരിക്കേയാണ് അന്ത്യം. പ്രധാനമന്ത്രി നരേന്ദ്രമോഡി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആത്മീയാചാര്യനാണ് വസ്വാനി. ജന്മശതാബ്ദി ആഘോഷത്തില്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ പങ്കെടുക്കുമെന്നും സൂചനയുണ്ടായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേയാണ് 2013ല്‍ മോഡി ആദ്യമായി വസ്വാനിയെ സന്ദര്‍ശിച്ചത്. എല്‍.കെ അദ്വാനി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ വസ്വാനിയുടെ ആശ്രമത്തിലെ സന്ദര്‍ശകരാണ്.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ആശുപത്രി വിട്ടുവെങ്കിലും ഇന്നു രാവിലെ മരണം സംഭവിക്കുകയായിരുന്നു. 1918 ഓഗസ്റ്റ് രണ്ടിന്, പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ പ്രമുഖ സിന്ധി കുടുംബത്തില്‍ ജനിച്ച വസ്വാനി, സസ്യഭോജന സിദ്ധാന്തത്തിന്റെയും മൃഗങ്ങളുടെ അവകാശങ്ങളെ കുറിച്ചുമുള്ള പ്രചാരകന്‍ കൂടിയായിരുന്നു.

Ads by Google
Thursday 12 Jul 2018 03.35 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW