Tuesday, September 25, 2018 Last Updated 16 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 03.22 PM

ബിഷപ്പ് മുളയ്ക്കല്‍ സഹോദരിയെ സ്വഭാവഹത്യ ചെയ്യുന്നു; സ്വന്തം തെറ്റുകള്‍ മൂടിവയ്ക്കാനുള്ള ശ്രമം; മദര്‍ സുപ്പീരിയര്‍ സ്ത്രീത്വത്തിന് അപമാനം: പരാതിക്കാരിയുടെ സഹോദരന്‍

മൂടിവയ്ക്കാന്‍ ശ്രമിച്ചതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പഴയ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചാണ് സിസ്റ്ററുടെ പരാതിയെ എതിര്‍ക്കുന്നത്.
Jalandhar bishop's rape case

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരിയുടെ സഹോദരന്‍. ബിഷപ്പ് ഫ്രാങ്കോ തന്റെ സഹോദരിയെ സ്വഭാവ ഹത്യ നടത്തുകയാണ്. സ്വന്തം തെറ്റുകള്‍ മൂടിവയ്ക്കാനുള്ള ശ്രമമാണ് ബിഷപ്പിന്. മുന്‍പും ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും ജലന്ധര്‍ രൂപതയില്‍ വൈദികന്‍ കൂടിയായ സഹോദരന്‍ വ്യക്തമാക്കി.

തന്റെ സഹോദരിക്കെതിരെ ഒരു വീട്ടമ്മ നല്‍കിയ പരാതിയില്‍ അന്വേഷണത്തോട് കന്യാസ്ത്രീ പലവട്ടം സഹകരിച്ചിരുന്നു. കന്യാസ്ത്രീ എഴുതിയ കത്തും മാധ്യമങ്ങളുടെ മുന്നിലിണ്ട്. അതില്‍ തന്നെ എല്ലാം വ്യക്തമാണ്. എന്നാല്‍ മദര്‍ സുപ്പീരിയര്‍ സഹകരിച്ചോ എന്ന് വ്യക്തമല്ല. വീട്ടമ്മയുടെ പരാതിയില്‍ എന്തുകൊണ്ട് അവര്‍ ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയില്ല. അവര്‍ എന്തോ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നു. മൂടിവയ്ക്കാന്‍ ശ്രമിച്ചതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പഴയ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചാണ് സിസ്റ്ററുടെ പരാതിയെ എതിര്‍ക്കുന്നത്. കന്യാസ്ത്രീകളുടെ പരാതികള്‍ എല്ലാം മൂടിവച്ച് മദര്‍ സുപ്പീരിയര്‍ സ്ത്രീത്വത്തിന് തന്നെ അപമാനമാണെന്നും സഹോദരന്‍ പറയുന്നു.

പരാതിക്കാരിയായ കന്യാസ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ ബിഷപ്പ് പരാതി നല്‍കിയിരുന്നു. 2017 നവംബറിലാണ് ഇവര്‍ ആത്മഹത്യ ഭീഷണി മുഴക്കിയെന്ന് കാണിച്ച് പരാതി നല്‍കിയത്. 2018ല്‍ വധഭീഷണി മുഴക്കിയെന്നും കാണിച്ച് പരാതി നല്‍കിയിരുന്നു. കന്യാസ്ത്രീയുമായി മുന്‍പ് പ്രശ്‌നങ്ങള്‍ ഇല്ലെന്ന ബിഷപ്പിന്റെ വാദം തെറ്റാണെന്നും സഹോദരന്‍ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW