Tuesday, September 25, 2018 Last Updated 38 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 03.19 PM

ബാങ്കുകളുമായി ധാരണയായി; അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടും ബിസിനസ്സിലേയ്ക്ക്

uploads/news/2018/07/232812/atlas-ramachandran.jpg

ദുബായ് : വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടും ബിസിനസ്സില്‍ സജീവമാകാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കേസുകള്‍ സംബന്ധിച്ച് ബാങ്കുകളുമായി അന്തിമ ധാരണയിലെത്തിയ ഇദ്ദേഹം ദുബായില്‍ പുതിയ സംരംഭത്തിന് തുടക്കം കുറിക്കാനും ഇതര ഗള്‍ഫ് രാജ്യങ്ങളിലും നാട്ടിലുമുള്ള ബിസിനസ്സുകള്‍ ഊര്‍ജ്ജിതമാക്കാനുള്ള നടപടികളിലാണ്.

ബിസിനസില്‍ നിന്നുള്ള വരുമാനത്തിന്റെ നിശ്ചിത വിഹിതം ബാങ്കുകളില്‍ അടയ്ക്കാനും എല്ലാ മാസവും അവലോകന യോഗം നടത്താനും ബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത അറ്റ്‌ലസ് ഇന്ത്യന്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കും. 10 രൂപ വിലയുണ്ടായിരുന്ന ഓഹരിക്ക് ഇപ്പോള്‍ 154.70 രൂപയുണ്ട്.

ബിസിനസ് കാര്യങ്ങള്‍ക്കായി വിവിധ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതിനെ തുടര്‍ന്ന് ബാങ്കുകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു തൃശ്ശൂര്‍ സ്വദേശിയായ അറ്റ്‌ലസ് രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റു ചെയ്തത്.

2015 നവംബര്‍ 12 നായിരുന്നു ദുബായ് കോടതി രാമചന്ദ്രനെ മൂന്നു വര്‍ഷം തടവിന് വിധിച്ചത്. അതിനു മുന്‍പ് ഏറെ നാള്‍ പോലീസ് കസ്റ്റഡിയിലായിരുന്നു അദ്ദേഹം. സാമ്പത്തിക പ്രശ്‌നം ഒത്തുതീര്‍ത്ത് അദ്ദേഹത്തെ പുറത്തുകൊണ്ടുവരാന്‍ കുടുംബവും മറ്റും ഏറെ ശ്രമങ്ങള്‍ നടത്തിയിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW