Saturday, July 21, 2018 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 03.01 PM

പി.സി ജോര്‍ജ് എല്‍.ഡി.എഫിലേക്കെന്ന് അഭ്യൂഹം; താനൊന്നും അറിഞ്ഞില്ലെന്ന് ജോര്‍ജും

നിക്ക് ഇതേകുറിച്ച് ഒന്നും അറിയില്ല. പിന്നെ എങ്ങനെയാണ് മറുപടി നല്‍കുന്നത്. നടന്നുവെന്ന് പറയുന്ന ഈ ചര്‍ച്ചകളിലൊന്നും തനിക്ക് പങ്കില്ലെന്നും ജോര്‍ജ് പ്രതികരിച്ചു.
P.C George

കോട്ടയം: കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജ് എം.എല്‍.എ ഇടതുമുന്നണിയിലേക്ക് മടങ്ങുന്നുവെന്ന് അഭ്യൂഹം. ചിതറിക്കിടക്കുന്ന കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ ലയിച്ചാണ് എല്‍.ഡി.എഫിലേക്ക് ചേക്കേറാന്‍ ഒരുന്നുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഒരു മുന്നണിയുമായി സഖ്യമില്ലാതെയാണ് ജോര്‍ജ് കഴിഞ്ഞ തവണ പൂഞ്ഞാറില്‍ നിന്ന് കരുത്തുറ്റ വിജയം നേടിയത്. എന്നാല്‍ ഒരു മുന്നണിയുമില്ലാതെ ഏറെ നാള്‍ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന തോന്നലാണ് മുന്നണി പ്രവേശനത്തെ കുറിച്ച് ജോര്‍ജിനെ ചിന്തിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെ.എം മാണി തിരികെ യു.ഡി.എഫിലേക്ക് പ്രവേശിച്ചതോടെ ഏതെങ്കിലും ഭാഗം കേരള കോണ്‍ഗ്രസ് ഒപ്പം വേണമെന്ന ആഗ്രഹം എല്‍.ഡി.എഫിനുമുണ്ട്. ന്യൂനപക്ഷ വോട്ടിലാണ് എല്ലാവരുടേയും നോട്ടം. നിലവില്‍ മുന്നണിയിലുള്ള സ്‌കറിയ തോമസ് വിഭാഗവും ജനാധിപത്യ കേരള കോണ്‍ഗ്രസും മുന്നണിയെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന കേരള കോണ്‍ഗ്രസ് ബിയും എല്ലാ ലയിച്ച് വന്നാല്‍ പരിഗണിക്കാമെന്ന നിലപാടാണ് എല്‍.ഡി.എഫിനുമുള്ളത്.

മുന്നണി പ്രവേശനം സാധ്യമായാല്‍ രണ്ട് എം.എല്‍.എമാരുള്ള പാര്‍ട്ടിയായി തുടരാം. ബാലകൃഷ്ണപിള്ളയ്ക്ക് നല്‍കിയിരിക്കുന്നതിന് സമാനമായ കാബിനറ്റ് പദവിയും ജോര്‍ജിന് നല്‍കുമെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്. ജോര്‍ജിനെ എല്‍.ഡി.എഫില്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്നതും ബാലകൃഷ്ണപിള്ളയാണെന്നും കേള്‍ക്കുന്നു.

ഈ മാസം 19 മുതല്‍ 21 വരെ തിരുവനന്തപുരത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും മുന്നണി വിപുലീകരണമാണ് പ്രധന അജണ്ടയെന്നും സൂചനയുണ്ട്. ഈ യോഗങ്ങള്‍ക്ക് ശേഷം ഇടതുമുന്നണി ഏകോപന സമിതി യോഗം ചേര്‍ന് തീരുമാനം ഔദ്യോഗികമായി അറിയിച്ചേക്കും. ജനതാദള്‍ വീരേന്ദ്രകുമാര്‍ പക്ഷത്തിന്റെ മുന്നണി പ്രവേശനത്തിലും തീരുമാനം വരും.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം ജോര്‍ജ് നിഷേധിച്ചു. തനിക്ക് ഇതേകുറിച്ച് ഒന്നും അറിയില്ല. പിന്നെ എങ്ങനെയാണ് മറുപടി നല്‍കുന്നത്. നടന്നുവെന്ന് പറയുന്ന ഈ ചര്‍ച്ചകളിലൊന്നും തനിക്ക് പങ്കില്ലെന്നും ജോര്‍ജ് പ്രതികരിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW