Friday, February 22, 2019 Last Updated 2 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 01.33 PM

സൗദിയിലെ പ്രവാസി സംഘടനായ പനോരമ ആരോരും തുണയില്ലാത്ത ശ്രീലങ്കൻ സ്വദേശിനി ദുൽപയ്ക്ക് പത്തനംതിട്ട ജില്ലയിലെ ഇലന്തുരിൽ " വീട് എന്ന സ്വപ്നo "യാഥാർഥ്യമാക്കുന്നു

uploads/news/2018/07/232798/Gulf120718c.jpg

ദമ്മാം : വീട്ടുകാരും ബന്ധുക്കളും കൈവിട്ട ശ്രീലങ്കൻ യുവതി ദുൽപാ തുഷാരിക്ക് സൗദിയിലെ പ്രവാസി സംഘടനയുടെ കൈത്താങ്ങ് .ദമ്മാം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പത്തനംതിട്ട അസോസിയേഷനാണ് (പനോരമ )ആരോരും ഉപേക്ഷിച്ച ദുൽപ്പക്ക് വസ്തു വാങ്ങി ഭവനം നിർമ്മിച്ച് നൽകുന്നത് . വീടിന്റെ താക്കോൽ ദാനം അടുത്തമാസം 17 (ചിങ്ങം ഒന്നിന് ) രാവിലെ 9 മണിക്ക് നടത്തുമെന്ന് സംഘടനാ ഭാരവാഹികൾ ദമ്മാമിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

2003- ൽ ദുബായിൽ ജോലി ചെയ്തിരുന്ന ശ്രീലങ്കക്കാരിയായ ദുൽപ തുഷാരി പത്തനംതിട്ട വാഴമുട്ടം സ്വദേശി അജി ഫിലിപ്പുമായി സ്നേഹത്തിലാവുകയും ഇവർ ശ്രീലങ്കയിൽ വച്ച് വിവാഹം കഴിക്കുകയും ചെയ്തു . അതോടെ ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും കൈവിട്ടു. ഇവർക്ക് രണ്ടു കുട്ടികളും ജനിച്ചു ,റോണിയും ഏബെലും. ഇതിനിടയിൽ അജി ഫിലിപ്പിന്റെ ദുബായിലെ ജോലി നഷ്ടപ്പെട്ടു. അങ്ങനെ കേരളത്തിൽ കുടുംബത്തോടൊപ്പം എത്തിയ ഇവർ ചെറിയ ബിസിനസുമായി നെടുമ്പാശ്ശേരിയിൽ താമസമായി.

വ്യാപാര രംഗം പുരോഗമിച്ചില്ല എന്നു മാത്രമല്ല വീടും വാഹനവും വിറ്റു. 2010 ജൂലൈ 4 ന് നെടുമ്പശ്ശേരിയിൽ വച്ച് ബൈക്ക് ഇടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന അജി ഫിലിപ്പ് ജൂലൈ എട്ടിന് മരിച്ചു. ദുൽപ്പയ്ക്കും ഒരു മകനും അപ്പോൾ ശ്രീലങ്കൻ പൗരത്വമായിരുന്നു. അജിയുടെ സംസ്കാരത്തിന് ഇരു വീട്ടുകാരും എത്തിയില്ല. കാലടിയിലെ പൊതു ശ്മാശാനത്തിൽ നാട്ടുകാരുടെ സഹായത്താൽ മൃതദേഹം സംസ്‌കരിച്ചു.

ഭാഷ വഴങ്ങാത്ത, വിസാ ഇല്ലാത്ത കേരളത്തിൻറെ മണ്ണിൽ ദുൽപ്പയും കുട്ടികളും അശരണരായി. കുട്ടികളെ സ്വീകരിക്കാൻ ഇരു കുടുoബങ്ങളിലെയും വീട്ടുകാർ തയാറായില്ല .പത്തനംതിട്ട ജില്ലയിലെ കുമ്പഴയിൽ താമസിച്ചു. കുട്ടികളെ മൗണ്ട് ബഥനി സ്‌കൂൾ അധികൃതർ സൗജന്യമായി ചേർത്തു. വരുമാനവും സഹായവും ഒന്നും ഇല്ലാത്തതിനാൽ വാടക ബാധ്യതയായി . മറ്റു ചെലവുകളും ഏറി വന്നു. വാടക വീട് ഒഴിഞ്ഞു. കുട്ടികളെ കോട്ടയത്ത്അനാഥാലയത്തിലാക്കി. പാമ്പാടി എം ജി എം സ്കൂളിൽ പഠിക്കുന്നു. മൂത്ത മകൻ റോണിക്ക് ഇപ്പോൾ 14 വയസ്സ്, ഒമ്പതാം
ക്‌ളാസ് വിദ്യാർഥിയാണ് . എബെലിനു 11 വയസ്സ്, ആറാം ക്‌ളാസ്സിലും പഠിക്കുന്നു.

തുടക്കത്തിൽ വളരെ വാർത്താ പ്രാധാന്യം ലഭിച്ചതിനാൽ പലരും സഹായിക്കാം എന്നേറ്റിരുന്നു. പലരും സഹായിക്കുകയും ചെയ്‌തു. പിന്നീട് ഇവരുടെ കാര്യത്തിന് വാർത്താപ്രാധാന്യമില്ല. അതിനാൽ സഹായവും ഇല്ലാതെയായി . ദുൽപ്പ ഇപ്പോൾ അജിയുടെ ദുബായിലുണ്ടായിരുന്ന സുഹൃത്തുക്കളിൽ ചിലരുടെ വീടുകളിൽ മാറി മാറി കഴിയുന്നു.

ഇന്ത്യൻ പൗരത്വം ഇനിയും ലഭിച്ചിട്ടില്ല . ഒരു അത്യാവശ്യത്തിന് സഹായം തേടാൻ ആരുമില്ല.രണ്ടാമത്തെ മകനും ഇപ്പോൾ ഇന്ത്യൻ പൗരത്വം ലഭിച്ചു. ആധാർ കാർഡ് ലഭ്യമായിട്ടുണ്ട്. അങ്ങനെ ടൂ വീലർ ലൈസൻസ് എടുത്തു. ചെങ്ങന്നൂർ സ്വദേശി സ്‌കൂട്ടി വാങ്ങി നൽകി. അത്യാവശ്യം അതിൽ യാത്ര ചെയ്യും.

ഒരു തുണ്ടു ഭൂമിയും ഒരു കൊച്ചു വീടും കുട്ടികളോടൊത്തുള്ള ജീവിതവും.. അതു മാത്രമായിരുന്നു ദുൽപ്പയുടെ സ്വപ്നം. കമ്പ്യൂട്ടർ സയൻസിൽ ബിരുദമുള്ള ദുൽപ്പയ്ക്ക് ജീവിക്കാം എന്ന ആത്മവിശ്വാസം ഉണ്ട്. പനോരമ എക്സിക്യൂട്ടീവ് കമ്മിറ്റി അർഹതയുള്ള ഒരു ആളിന് വീട് വച്ച് കൊടുക്കണം എന്ന് തീരുമാനിച്ചതിന് പുറകെയാണ് .ദുൽപ്പയുടെ ദുരിതങ്ങൾ മാധ്യമ വാർത്ത ശ്രദ്ധയിൽ പെട്ടത് അതനുസരിച്ചു
പനോരമ ഭാരവാഹികൾദുൽപ്പയെ ബന്ധപ്പെട്ട് ആശയവിനിമയം നടത്തി.

ഇതിനിടെ പല വഴിക്കും അജി ഫിലിപ്പിൻറെ വീട്ടുകാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പ്രാദേശിക ബന്ധത്തിലുള്ള ചിലരെയും കൂട്ടി
അജി ഫിലിപ്പിൻറെ പിതാവിനെ കണ്ട് ചർച്ചകൾ നടത്തി. ദുൽപയുടെ കുട്ടികൾക്ക് വേണ്ടി അവരുടെ പിതാവിൻറെ അവകാശത്തിൽ നിന്നും 5 സെൻറ് ഭൂമിആവശ്യപ്പെട്ടെങ്കിലും പുരോഗതി ഉണ്ടായില്ല.ഈ സമയം ചലച്ചിത്ര സംവിധായകൻ ബ്ലസ്സി സൗദി അറേബ്യ സന്ദർശിക്കുകയും ഈവിഷയം അദ്ദേഹത്തിൻറെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്‌തു.

അദ്ദേഹം ഈ വിഷയത്തിൽ ഇടപെടാമെന്നും സുഹൃത്തായ അന്നത്തെ പത്തനംതിട്ട കളക്ടർ ഹരികിഷോറിൻറെ ശ്രദ്ധയിൽ പെടുത്തി വേണ്ടത് ചെയ്യാം എന്ന് വാക്ക് തരികയുംചെയ്തു. തുടർന്നു പനോരമ ഭാരവാഹികൾ നാട്ടിൽ അവധിക്ക് പോയ സമയത്തു് ബ്ലെസ്സിയോടൊപ്പം കളക്ടർ ഹരികിഷോറിനെ സന്ദർശിച്ചു വിഷയം ചർച്ച ചെയ്തു.അജി ഫിലിപ്പിന്റെ വീട്ടുകാരെ നോട്ടീസ് അയച്ചു വിളിപ്പിക്കാമെന്നും വിഷയത്തിൽ പരിഹാരം കണ്ടെത്താമെന്നും ധാരണയായി. ഇതിനിടെ കളക്ടർ സ്ഥലം മാറി.

പുതിയ കളക്ടർ ഗിരിജയോട് വിഷയം സൂചിപ്പിച്ചിട്ടാണ് അദ്ദേഹം പോയത്.തുടർന്ന് വീട്ടുകാരുമായി നടന്ന തുടർ ചർച്ചകളിൽ അജി ഫിലിപ്പിൻറെ മരണമടഞ്ഞ അമ്മയുടെ പേരിൽ ഉണ്ടായിരുന്ന 60 സെൻറ് ഭൂമിയിൽ പിതാവിൻറെ കാലശേഷം അജി ഫിലിപ്പിനായി എഴുതി വെച്ച 20 സെൻറ് സ്ഥലത്തിൽ 10 സെൻറ്‌ ദുൽപ്പയ്ക്കു
എഴുതി നൽകാം എന്നും സമ്മതിച്ചു.ദുൽപ്പയുടെ സാന്നിധ്യത്തിൽ എ.ഡി.എം. സജീവൻ, ഡെപ്യൂട്ടി കളക്ടർ അതുൽ, വള്ളിക്കോട്‌ വില്ലേജ് ഓഫീസർ
സുരേഷ് എന്നിവരും ഭാരവാഹികളും ചർച്ചകളിൽ പങ്കെടുത്തു. പുതിയതായി ചാർജെടുത്ത ആർ. ഗിരിജയെയും പനോരമ പ്രതിനിധികൾ ദുൽപ്പയോടൊത്തു സന്ദർശിച്ച് ഈ വിഷയം ശ്രദ്ധയിൽ പെടുത്തിയിരുന്നു

അവധി കഴിഞ്ഞു തിരികെ വന്ന പനോരമ ഭാരവാഹികൾക്ക് പെട്ടെന്ന് ദുൽപയുടെ ഭർത്താവിന്റെ വീട്ടുകാർ ഈ കരാറിൽ നിന്നും രേഖാമൂലം പിൻവാങ്ങിയതാണ് അറിയാൻ കഴിഞ്ഞത് .ഇതേ തുടർന്നു ഈ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലം കൂടി കണ്ടെത്തേണ്ട ബാധ്യതയും സംഘടന എറ്റെടുത്തു

വീണ്ടും അനേക നാളത്തെ പരിശ്രമങ്ങൾക്ക് ശേഷം അഞ്ച് സെന്റ് സ്ഥലം ഇലന്തൂരിനടുത്തു പൂക്കോട് റോഡിനു സമീപം കണ്ടെത്തി. വസ്തു സംബന്ധമായ രേഖകൾഎല്ലാം ദുൽപയുടെ കുട്ടികളുടെ പേരിൽ പ്രമാണം ചെയ്‌തു. വൈദ്യുതിയുംലഭ്യമായി . ദമ്മാമിൽ നിന്നും
മടങ്ങി വന്ന മുൻ പ്രവാസിയായ കോട്ടയം സ്വദേശിയായ ഈശോ കുര്യനാണ് വീടിന്റെ കരാർ ജോലികൾ ഭംഗിയായി ഏറ്റെടുത്തു നടത്തുന്നത് .
. മെയ് മാസം 12 ന് നിർമ്മാണം ആരംഭിച്ചത് .വസ്തുവിനും വീടിന്റെ നിർമ്മാണത്തിനായും കൂടി 16 ലക്ഷം രൂപയാണ് പനോരമ ചെലവിട്ടത് .
പനോരമ കോർഡിനേറ്ററായി ബിനു മാമ്മൻ നാട്ടിൽ പദ്ധതിയുടെ മേൽനോട്ടം വഹിച്ചുകൊണ്ടിരിക്കുന്നു.

പ്രദേശിക ഭരണ സംവിധാനങ്ങളിൽ നിന്നും ഇപ്പോൾ വലിയ പിന്തുണ ലഭിക്കുന്നുണ്ട് .ഒരു കിണറും വീട്ടിലേക്കുള്ള വഴിയും കോൺക്രീറ്റ് ചെയ്തു നൽകാമെന്നും പഞ്ചായത്ത് അധികാരികൾ അറിയിച്ചിട്ടുണ്ട്.

മെയ് മാസം 12 നാണ് ഈ വീടിന് തറക്കലിട്ടത് .വസ്തുവിനും വീടിന്റെ നിർമ്മാണത്തിനായും കൂടി 16 ലക്ഷം രൂപയാണ് പനോരമ ചെലവിട്ടത് .
പനോരമ കോർഡിനേറ്റർ ബിനു മാമ്മൻ അവധിയെടുത്ത് നാട്ടിൽ എത്തിയാണ് വീടിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകുന്നതെന്ന് ഭാരവാഹികളായ ചെറിയാൻ തോമസ്,( ചെയർമാൻ) സി. എം. സുലൈമാൻ ( പ്രസിഡണ്ട്),അനിൽ മാത്യൂസ് ( ജനറൽ സെക്രട്ടറി) റോയി കുഴിക്കാല ( സെക്രട്ടറി)ബിനു മരുതിക്കൽ ( ഭവന പദ്ധതി കൺവീനർ)എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Thursday 12 Jul 2018 01.33 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW