ഡെലവയര്‍: ഡെലവയര്‍ പ്രിന്‍സസ് കോര്‍ണറിലുള്ള വീട്ടില്‍ അഞ്ചു പേര് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.മാത്യു എഡ്വേര്‍ഡ് (42) ഭാര്യ ജൂലി (41) ആറും നാലും മൂന്നും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണു കൊല്ലപ്പെട്ടത്.
പിതാവ് മാത്യു എഡ്വേര്‍ഡ് നാലു പേരേയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്തു മരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.ജൂലൈ 9 തിങ്കളാഴ്ച വീട്ടില്‍ നിന്നും ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് എത്തിച്ചേര്‍ന്നു പൊലീസ് വീടിന്റെ മുകള്‍ നിലയിലാണ് അഞ്ചു പേരും വെടിയേറ്റു മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.
ഡലവയര് ഡിവിഷന് ഓഫ് ഫോറന്‍സിക് സയന്‍സ് നടത്തിയ ഓട്ടോപ്സിയില്‍ മരണം കൊലപാതകവും ആത്മഹത്യയുമാണെന്ന് സ്ഥിരീകരിച്ചു
- പി.പി. ചെറിയാന്