Sunday, September 23, 2018 Last Updated 9 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 01.17 PM

കരിപ്പൂർ വിമാനത്തവളത്തോടുള്ള അവഗണന പ്രവാസി സമൂഹം തിരിച്ചറിയണം : വേൾഡ് മലയാളി ഫെഡറേഷൻ

uploads/news/2018/07/232791/Gulf120718b.jpg

റിയാദ് :കരിപ്പൂർ വിമാനത്തവളത്തോടുള്ള അവഗണനക്കെതിരെ എം.കെ. രാഘവൻ എം.പി യുടെ 24 മണിക്കൂർ ഉപവാസ സമരത്തിനും,സേവ് കാലിക്കറ്റ് എയർപോർട്ട് എന്ന മുദ്രാവക്യവുമായി മുന്നേറുന്ന മലബാർ ടെവലപ്മെന്റ്റ് ഫോറത്തിനും, കേരള പ്രവാസി സംഘത്തിനും വേൾഡ് മലയാളി ഫെഡറേഷൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

മലബാറിന്റെ സർവ്വതോന്മുഖമായ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് കരിപ്പൂർ വിമാനതാവളം. സ്വകാര്യ വിമാന താവളങ്ങളെ വഴിവിട്ട് സഹായിക്കുന്ന ദുഷ്ടശക്തികളെ നഖശിഖാന്തം എതിർക്കേണ്ടത് പ്രവാസിയായ നാം ഒരോരുത്തരുടേയും കർത്തവ്യമാണ്.ഇന്ത്യക്കും വിശിഷ്യ ലോകത്തിനു തന്നെ മാതൃകയായി വികസിച്ചു കൊണ്ടിരിക്കുന്ന കേരളമെന്ന കൊച്ചു സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് കടിഞ്ഞാണിടുകയെന്ന നിഗൂഢലക്ഷ്യം മാത്ര മാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഉദ്ധ്യോഗസ്ഥ ,മുതലാളിത്വ ലോബികളുടെ ചാലക ശക്തി.

നാടിന്റെ വികസന സ്വപ്നങ്ങൾക്ക് പ്രേരകമാകുന്ന ടുറിസം, കയറ്റുമതി കുടാതെ മലബാർ മേഖലകളിലെ സാധാരണ ക്കാരായ പ്രവാസി സമുഹത്തിന്റെ ചിരകാല സ്വപ്നമായിരുന്നു കരിപ്പൂർ വിമാനത്താവളം.കാലകാലങ്ങളിൽ മാറി വരുന്ന കേന്ദ്ര ഗവൺമെന്റുകളിൽ വേണ്ടത്ര സ്വാധീനം ചെലുത്തുവാനോ അവ യഥാവിധി നേടിയെടുക്കുന്നതിലോ നമ്മുടെ രാഷടീയ നേതൃത്വം അമ്പേ പരാജയപ്പെടുന്നു. നാട്ടിൽ നിന്നുo സന്ദർശനാർത്ഥം വിദേശ രാജ്യങ്ങളിൽ എത്തുന്ന ജന നായകരുടെ മുൻപിൽ ഇത്തരം പ്രശ്നങ്ങൾ സമർപ്പിക്കപ്പെടുമ്പോൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന പതിവു തരാട്ടുപാട്ടു മാത്രമാണ് കേൾക്കാൻ സാധിക്കുന്നത്.

ചോര നീരാക്കിയ പ്രവാസി സമൂഹത്തിൻറെ പണം മാത്രമാണ് ഇത്തരത്തിൽ മാറി വരുന്ന ഭരണ നേതൃത്വത്തിന് ആവശ്യം. സാമൂഹ്യകമായ അനീതിക്കെതിരെ വർഗ്ഗ, വർണ്ണ, രാഷ്ട്രീയത്തിന് അതീതമായി നിലപാടുകൾ എടുക്കുകയും ,പ്രശ്നാധിഷ്ഠ പിന്തുണ നൽകുകയും ചെയ്തിട്ടുള്ള വേൾഡ് മലയാളി ഫെഡറേഷൻ എം.കെ. രാഘവൻ എം.പി യുടെ 24 മണിക്കൂർ ഉപവാസ സമരത്തിനും,സേവ് കാലിക്കറ്റ് എയർപോർട്ട് എന്ന മുദ്രാവക്യവുമായി മുന്നേറുന്ന മലബാർ ടെവലപ്മെന്റ്റ് ഫോറത്തിനും, കേരള പ്രവാസി സംഘത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Thursday 12 Jul 2018 01.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW