Monday, November 19, 2018 Last Updated 9 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 01.10 PM

ഫേസ്​ അണ്‍ലോക്കും, ഡ്യുവല്‍ കാമറ; ഇന്‍ഫിനിക്​സ്​ ഹോട്ട്​ 6 പ്രോ വിപണിയിൽ

infinix hot 6 pro

ട്രാന്‍സിഷണ്‍ ഹോള്‍ഡിങ്ങിന്റെ ഉടമസ്ഥതയിലുള്ള സ്​മാര്‍ട്ട്​ഫോണ്‍ ബ്രാന്‍ഡായ ഇന്‍ഫിനിക്​സ്​ പുത്തന്‍ സ്​മാര്‍ട്ട്​ഫോണ്‍ ഇന്‍ഫിനിക്​സ്​ ഹോട്ട്​ 6 പ്രോ വിപണിയിലിറക്കിയിറക്കി​. 7,999 രൂപയാണ്​ ഇന്‍ഫിനിക്​സ്​ ഹോട്ട്​ 6 ​പ്രോയുടെ വില.

സാന്‍ഡ്​​സ്​റ്റോണ്‍ ബ്ലാക്ക്​, മാജിക്​ ഗോള്‍ഡ്​, റെഡ്​ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ഡ്യുവല്‍ റിയര്‍ കാമറ, ഫേസ്​ അണ്‍ലോക്ക്​, 4000 എം.എ.എച്ച്‌​ ബാറ്ററി എന്നിവയാണ്​ ഫോണി​ന്റെ പ്രധാന ഫീച്ചറുകൾ. 3 ജി.ബി 32 ജി.ബി സ്​റ്റോറേജ്​ മോഡലാണ്​ 7,999 രൂപക്ക്​ കമ്ബനി ലഭ്യമാക്കുന്നത്​. ഫ്ലിപ്​കാര്‍ട്ട്​ വഴിയാകും ഫോണിന്റെ വില്‍പന. 5.99 ഇഞ്ച്​ ഡിസ്​പ്ലേയാണ്​ ഫോണിനുണ്ടാകുക. സ്​നാപ്​ഡ്രാഗണ്‍ 425 എസ്​.ഒ.സി പ്രൊസസറാണ്​ കരുത്ത്​ പകരുക. 3ജി.ബി 32 ജി.ബി സ്​റ്റോറേജുള്ള ഫോണില്‍ എസ്​.ഡി കാര്‍ഡ്​ ഉപയോഗിച്ച്‌​ ഇത്​ വര്‍ധിപ്പിക്കുകയും ചെയ്യാം.

4 ജി വോള്‍ട്ട്​, വൈ-ഫൈ, ബ്ലൂടുത്ത്​ 4.1, മൈക്രോ യു.എസ്​.ബി തുടങ്ങിയവയാണ്​ പ്രധാന കണക്​ടിവിറ്റി ഫീച്ചറുകള്‍. 13,2 മെഗാപിക്​സലിന്റെ ഇരട്ട പിന്‍കാമറകളാണ്​ ഇന്‍ഫിനിക്​സ്​ നല്‍കിയിട്ടുണ്ട്​. ഇരട്ട ഫ്ലാഷും കാമറയില്‍ഉള്‍പ്പെടുത്തിയിട്ടുണ്ട്​. ഫോണിനൊപ്പം പോര്‍ട്രയിറ്റ്​ മോഡും നല്‍കിയിട്ടുണ്ട്​. അഞ്ച്​ മെഗാപിക്​സലിന്റെതാണ്​ സെല്‍ഫി കാമറ. മുന്‍ വശത്തും ഫ്ലാഷ്​ ഉണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW