Monday, July 16, 2018 Last Updated 2 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 12.49 PM

മദ്യഷാപ്പിനെതിരെയുള്ള ജനകീയ പ്രതിഷേധങ്ങളെ മാനിക്കാൻ സർക്കാർ തയ്യാറാകണം : ഖത്തർ കെഎംസിസി പട്ടാമ്പി മണ്ഡലം കമ്മിറ്റി

ദോഹ : മദ്യമുതലാളിമാരെ താലോലിക്കുന്ന സർക്കാറിന്റെ തെറ്റായ സമീപനത്തിന്റെ ഭാഗമായി എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി അധികാര ധാർഷ്ട്യം കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കി പട്ടാമ്പി പറക്കാട് പ്രദേശത്ത് സ്ഥാപിച്ച കള്ളു ഷാപ്പിന്റെ പ്രവർത്തനാനുമതി എടുത്തുകളയണമെന്നും പ്രദേശത്ത് നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന സമീപനം തിരുത്തണമെന്നും പട്ടാമ്പി മണ്ഡലം ഖത്തർ കെഎംസിസി ആവശ്യപ്പെട്ടു .

ഈ ആവശ്യത്തിൽ അവിടെ നടക്കുന്ന ജനകീയ പ്രതിഷേധത്തെ പിന്തുണക്കാൻ എല്ലാ പ്രതിഷേധങ്ങളിൽ ഭാഗമാകുവാനും ജനാധിപത്യ വിശ്വാസികളോട് അഭ്യർത്ഥിച്ചു പ്രദേശവാസികളായ പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു . പ്രസിഡണ്ട് സമീർ മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ട്രെഷറർ കെ പി മുഹമ്മദലി ഉത്ഘാടനം ചെയ്തു .

റമളാനിൽ മണ്ഡലം കമ്മിറ്റി നടത്തിയ റിലീഫ് പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. പതിനഞ്ചു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയുടെ റിലീഫ് പ്രവർത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നിർവഹിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ആവശ്യമായ ഉപകരണങ്ങൾ, മണ്ഡലത്തിലെ ഗുരുതരമായ രോഗം ബാധിച്ചവർക്ക് ചികിത്സാ ധനസഹായം, വിദ്യാഭ്യാസ സഹായം എന്നിവയാണ് റിലീഫിന്റെ ഭാഗമായി നിർവഹിച്ചത്.

ജില്ലാ ജനറൽ സെക്രെട്ടറി വി ടി എം സാദിഖ്, ജില്ലാ സെക്രെട്ടറി പി പി ജാഫർ സാദിഖ്, മുൻ ജില്ലാ സെക്രട്ടറി പി എ നാസർ,സി മുജീബ് റഹ്മാൻ മണ്ഡലം ഭാരവാഹികളായ മുഹമ്മദലി വഹബി, ഫൈസൽ പി പി- കുലുക്കല്ലൂർ, സിദ്ധീഖുൽ അക്ബർ മുതുതല, ഫാസിൽ പനച്ചിക്കൽ തിരുവേഗപ്പുറ, ജാഫർ സാദിഖ് കൊപ്പം, പ്രവർത്തക സമിതി അംഗങ്ങളായ ഖാദർ കെ കെ, ശഹീദ് പനച്ചിക്കൽ, അമീർ വിളയൂർ, അഷ്‌റഫലി പട്ടാമ്പി, എം കെ വീരാൻ,ബാവ, റിയാസ്, സുലൈമാൻ എം ടി , ഫൈസൽ, നൗഷാദ്,ഉമ്മർ സി കെ, മിറാസ്‌ ഗാലിബ് , മുഹമ്മദലി തുടങ്ങിയവർ ചർച്ചയിൽ സംബന്ധിച്ച് സംസാരിച്ചു . മണ്ഡലം ജനറൽ സെക്രെട്ടറി പി കെ യൂസഫ് സ്വാഗതവും , സെക്രെട്ടറി ആരിഫ് നന്ദിയും പറഞ്ഞു.

മുഹമ്മദ് ഷഫീക് അറക്കൽ

Ads by Google
Thursday 12 Jul 2018 12.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW