Wednesday, September 19, 2018 Last Updated 17 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 11.41 AM

ചരിത്രത്തിലേക്ക് വിമാനം കയറാനുള്ള തയാറെടുപ്പില്‍ സുഹറാബി; സംസ്ഥാനത്തുനിന്നുള്ള ആദ്യ വനിതാ ഹജ് വളണ്ടിയര്‍

Suhrabi, the first women hajj volunteer

നെടുമ്പാശേരി: ഹജ് തീര്‍ത്ഥാടകര്‍ക്കുവേണ്ടി മക്കയിലും മദീനയിലും സേവനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചതില്‍ മനസിന്റെ ആഹ്ലാദം പൊന്നാനിയിലെ സുഹറാബി ടീച്ചര്‍ക്ക് അടക്കാനാകുന്നില്ല. തീര്‍ഥാടകരെ സേവിക്കാന്‍ ഹജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ വളണ്ടിയര്‍ എന്ന നിലയിലും ടീച്ചര്‍ ചരിത്രത്തില്‍ ഇടം നേടും.

2016 ല്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജ് കര്‍മത്തില്‍ പങ്കെടുത്ത സുഹറാബി രണ്ടാം തവണയാണ് ഹജിന് യാത്രയാകുന്നത്. ഹജ് വളണ്ടിയറായി സൗദിയിലേക്ക് യാത്രയാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച് വിവിധ സര്‍ക്കാര്‍ തസ്തികകളില്‍ ജോലി ചെയ്യുന്ന 30 വനിതകളാണ് കേരളത്തില്‍നിന്ന് അപേക്ഷകരായി ഉണ്ടായിരുന്നത്. ഇവരില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക വനിതയാണ് സുഹറാബി.
മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നായ പൊന്നാനി തെയ്യങ്ങാട് ഗവ. എല്‍.പി സ്‌കൂളില്‍ 18 വര്‍ഷമായി അധ്യാപികയയി സേവനം അനുഷ്ടിച്ചുവരികയാണ് സുഹറാബി. സാമൂഹിക പ്രവര്‍ത്തന രംഗത്തും സജീവമാണ്. പാലിയേറ്റീവ് കെയറിന്റെ വളണ്ടിയറായും
സ്‌കൂളില്‍ സ്‌കൗട്ട് മാസ്റ്ററായി പ്രവര്‍ത്തിച്ച പരിചയവും സുഹറാബിക്കുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള ഹജ് തീര്‍ഥാടനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് വനിതാ സേവകര്‍ യാത്ര തിരിക്കുന്നത്. കേന്ദ്ര ഹജ് കമ്മിറ്റി 2017 ഡിസംബറില്‍ പുറത്തിറക്കിയ അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള ഹജ് നയത്തിലെ നിര്‍ദേശങ്ങളുടെ ഭാഗമായാണ് ഈ വര്‍ഷം മുതല്‍ ഹജ് വളണ്ടിയര്‍മാരില്‍ വനിതകളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇവര്‍ക്ക് പുറമെ വനിതാ തീര്‍ഥാടകരെ സഹായിക്കാന്‍ മാത്രമായി വിവിധ വനിതാ ഉദ്യോഗസ്ഥരും ഈ വര്‍ഷം ഇന്ത്യയില്‍നിന്ന് യാത്രയാകുന്നുണ്ട്.

സുഹറാബിയടക്കം 98 വനിതകളാണു മക്കയിലും മദീനയിലും തീര്‍ഥാടകരുടെ സഹായത്തിന് ഇന്ത്യയില്‍നിന്ന് യാത്ര തിരിക്കുന്നത്. പൊന്നാനി സെയില്‍സ് ടാക്‌സ് ഓഫീസര്‍ അബ്ദുള്‍ ഖാദറിന്റെ ഭാര്യയാണ് സുഹറാബി.

Ads by Google
Thursday 12 Jul 2018 11.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW