Thursday, July 19, 2018 Last Updated 16 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.52 AM

മരത്താക്കരയുടെ ഗ്രാമീണതയെ സ്‌നേഹിച്ച കലാകാരന്‍

uploads/news/2018/07/232747/bft3.jpg

മരത്താക്കരയെന്ന ഗ്രാമത്തിന്റെ കലാ - സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അന്തരിച്ച സംവിധായകന്‍ ഒ. രാംദാസ്‌.
ഓണക്കാലത്തെ നാടകാവതരണങ്ങളിലൂടെ നടനാകണമെന്ന ആഗ്രഹം മൊട്ടിട്ടതോടെ സിനിമയില്‍ അഭിനയിക്കണമെന്ന്‌ ഉറപ്പിച്ച്‌ മദ്രാസിലേക്ക്‌ പോയ രാംദാസ്‌ ചന്ദ്രതാര പ്ര?ഡക്ഷന്‍സിന്റെ നാടോടികളില്‍ ഒരുവേഷം ചെയ്യുകയും തുടര്‍ന്ന്‌ കുറെയധികം ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്‌തു. പി.എ. തോമസ്‌, ശശികുമാര്‍, കെ.എസ്‌. സേതുമാധവന്‍, എ. വിന്‍സെന്റ്‌, പി. ഭാസ്‌കരന്‍ എന്നിവരോടൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചു.
1967 - ല്‍ രാംദാസ്‌ പിക്‌ച്ചേഴ്‌സ്‌ എന്ന ബാനറില്‍ നിര്‍മാണക്കമ്പനി ആരംഭിച്ച്‌ വഴിപിഴച്ച സന്തതി എന്ന സിനിമ സംവിധാനം ചെയ്‌ത്‌ സ്വതന്ത്ര സംവിധായകനായി. സത്യന്‍, മധു, അംബിക തുടങ്ങിയവരഭിനയിച്ച ഈ ചിത്രത്തില്‍, സത്യന്റെയും മധുവിന്റെയും വീടായി ചിത്രീകരിച്ചത്‌ രാംദാസിന്റെ തന്നെ വീടായിരുന്നു. 1979 - ല്‍ പുറത്തിറങ്ങിയ കൃഷ്‌ണപ്പരുന്തായിരുന്നു രണ്ടാമത്തെ ചിത്രം. മധു, ശ്രീവിദ്യ, കെ.പി. ഉമ്മര്‍, അംബിക എന്നിവര്‍ക്കൊപ്പം ഗായകന്‍ ജയചന്ദ്രനും കാമുകവേഷത്തില്‍ ഈ ചിത്രത്തില്‍ അഭിനയിച്ചു.
2003 ല്‍ പുറത്തിറങ്ങിയ വരും വരുന്നു വന്നു എന്ന ചിത്രമാണ്‌ അവസാനമായി സംവിധാനംചെയ്‌തത്‌. പി. രാംദാസ്‌ സംവിധാനം ചെയ്‌ത്‌ 1975 ല്‍ പുറത്തിറങ്ങിയ നിറമാല എന്ന ചിത്രത്തിനുവേണ്ടി ഗാനരചനയും അദ്ദേഹം നിര്‍വഹിച്ചു.
രാംദാസിന്റെ വിയോഗത്തിലൂടെ ആദ്യകാല സിനിമാപ്രവര്‍ത്തകരുടെ കണ്ണിയിലെ ഒരിതള്‍കൂടിയാണ്‌ കൊഴിഞ്ഞത്‌.

കെ.എം. ഗോപാല്‍

Ads by Google
Thursday 12 Jul 2018 02.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW