Monday, July 23, 2018 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.51 AM

ചരിത്രത്തിലേക്കു വിമാനം കയറാന്‍ സുഹറാബി ടീച്ചര്‍

ഹജ്‌ തീര്‍ത്ഥാടകര്‍ക്കുവേണ്ടി മക്കയിലും മദീനയിലും സേവനം ചെയ്യാനുള്ള ഭാഗ്യം സുഹറാബി ടീച്ചര്‍ക്ക്‌. തീര്‍ഥാടകരെ സേവിക്കുന്നതിനു ഹജ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നുള്ള ആദ്യ വനിതാ വളണ്ടിയര്‍ എന്ന നിലയിലും പൊന്നാനിക്കാരുടെ ടീച്ചര്‍ ചരിത്രത്തില്‍ ഇടംനേടും. 2016 ല്‍ ഹജ്‌ കര്‍മത്തില്‍ പങ്കെടുത്ത ടീച്ചര്‍ രണ്ടാം തവണയാണു ഹജിനു യാത്രയാകുന്നത്‌. വളണ്ടിയറായി സൗദിയിലേക്ക്‌ യാത്രയാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച്‌ വിവിധ സര്‍ക്കാര്‍ തസ്‌തികകളില്‍ ജോലി ചെയ്യുന്ന 30 വനിതകളാണ്‌ കേരളത്തില്‍നിന്ന്‌ അപേക്ഷ നല്‍കിയത്‌. ഇവരില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക വനിതയാണ്‌ സുഹറാബി.
പൊന്നാനി തെയ്യങ്ങാട്‌ ഗവ. എല്‍.പി സ്‌കൂളില്‍ അധ്യാപികയാണ്‌ അവര്‍. പാലിയേറ്റീവ്‌ കെയറിന്റെ വളണ്ടിയറായും പ്രവര്‍ത്തിക്കുന്നുണ്ട്‌.
ഇന്ത്യയില്‍നിന്നുള്ള ഹജ്‌ തീര്‍ഥാടനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്‌ വനിതാ സേവകര്‍ യാത്ര തിരിക്കുന്നത്‌. 2017 ഡിസംബറിലാണു ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്‌. സുഹറാബി അടക്കം 98 വനിതകളാണ്‌ മക്കയിലും മദീനയിലും തീര്‍ഥാടകരുടെ സഹായത്തിനായി ഇന്ത്യയില്‍നിന്നും യാത്ര തിരിക്കുന്നത്‌. പൊന്നാനി സെയില്‍സ്‌ ടാക്‌സ്‌ ഓഫീസര്‍ അബ്‌ദുള്‍ ഖാദറിന്റെ ഭാര്യയാണ്‌ സുഹറാബി.

Ads by Google
Thursday 12 Jul 2018 02.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW