Friday, February 22, 2019 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.51 AM

രാമപുരം നാലമ്പല തീര്‍ഥാടനം 17 മുതല്‍

uploads/news/2018/07/232745/re2.jpg

പാലാ: രാമപുരത്തെ ക്ഷേത്രങ്ങളില്‍ നാലമ്പല തീര്‍ഥാടനത്തിന്‌ ഒരുക്കങ്ങള്‍ തുടങ്ങി. നാലമ്പലങ്ങളായ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്‌മണസ്വാമി ക്ഷേത്രം അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവയാണ്‌ നാലമ്പലദര്‍ശനത്തിന്‌ പ്രശസ്‌തമായ ക്ഷേത്രങ്ങള്‍.
രാമായണ മാസാചരണത്തിലൂടെ പുണ്യനാളുകളായി കരുതുന്ന കര്‍ക്കിടക ഒന്നാം തീയതിയായ 17 മുതല്‍ ഒരു മാസത്തേക്കാണ്‌ നാലമ്പദര്‍ശനം.രാമപുരം ഗ്രാമപഞ്ചായത്തില്‍ മൂന്ന്‌ കിലോമീറ്റര്‍ ചുറ്റളവിലാണ്‌ നാലമ്പലദര്‍ശനത്തിന്‌ പ്രസിദ്ധമായ നാല്‌ ക്ഷേത്രങ്ങളും. രാമനാമത്തിലറിയപ്പെടുന്ന ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്നാണ്‌ നാലമ്പല ദര്‍ശനം തുടങ്ങുന്നത്‌. തുടര്‍ന്ന്‌ കൂടപ്പുലം ലക്ഷ്‌മണസ്വാമി ക്ഷേത്രത്തിലും അമനകര ഭരതസ്വാമി ക്ഷേത്രത്തിലും മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയശേഷം തിരികെ രാമസ്വാമി ക്ഷേത്രത്തില്‍ എത്തുന്നതോടെ ദര്‍ശനം പൂര്‍ത്തിയാകും. ഭക്‌തജനങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്‍ഫോര്‍മേഷന്‍ കേന്ദ്രങ്ങളും വോളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാണ്‌. ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍സംഘവും സജ്‌ജമാണ്‌.
അമനകര ഭരതസ്വാമി ക്ഷേത്രത്തില്‍ എല്ലാ ദിവസവും അന്നദാനം നടത്തും തീര്‍ത്ഥാടകര്‍ക്ക്‌ മഴ നനയാതെ പന്തല്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്‌ പത്രസമ്മേളനത്തില്‍ നാലമ്പല ദര്‍ശന കമ്മിറ്റി സെക്രട്ടറി പി.ആര്‍. രാമന്‍ നമ്പൂതിരി, സോമനാഥന്‍ നായര്‍ അക്ഷയ, കെ.കെ. വിനു, രഘുനാഥ്‌ കുന്നൂര്‍മന എന്നിവര്‍ പങ്കെടുത്തു.

Ads by Google
Thursday 12 Jul 2018 02.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW