പാരീസ്: ഫ്രാന്‍സിനെ ഇന്ത്യ കീഴടക്കി! റഷ്യയിലെ ഫുട്ബോള്‍ െമെതാനത്തല്ല, സമ്പത്തിന്റെ രാജ്യാന്തര കളിക്കളത്തിലാണു നേട്ടം. വലിപ്പത്തില്‍ ലോകത്തെ ആറാമത്തെ സമ്പദ്വ്യവസ്ഥയായാണു നേട്ടം. 2017ലെ ലോകബാങ്ക് റിപ്പോര്‍ട്ടില്‍ ഫ്രാന്‍സിനെ ഇന്ത്യ ഏഴാം സ്ഥാനത്തേക്കു പിന്തള്ളി.
കഴിഞ്ഞ വര്‍ഷം 2.597 ട്രില്യണ്‍ യു.എസ്. ഡോളറാണ് ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദനം. ഫ്രാന്‍സിന്റെ സമ്പാദ്യം 2.582 ട്രില്യണ്‍ യു.എസ്. ഡോളര്‍. തുടര്‍ച്ചയായ ത്രൈമാസ പാദങ്ങളില്‍ പിന്നാക്കം പോയതിനു ശേഷം 2017 ജൂെലെ മുതലാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കുതിച്ചുചാടിയത്. നോട്ട് നിരോധനവും ജി.എസ്.ടി. നടപ്പാക്കലും മൂലമുണ്ടായ തിരിച്ചടികളെ മറികടന്നിരിക്കുന്നു. വ്യവസായിക ഉല്‍പ്പാദനും ഉപഭോക്തൃ വിനിമയവുമാണു വളര്‍ച്ചയുടെ നട്ടെല്ലായത്.
ഒരു ദശകത്തിനിടെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജി.ഡി.പി) ഇരട്ടിയായി. െചെന തളരുമ്പോള്‍ ഏഷ്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ആണിക്കല്ലാകും. നികുതി പരിഷ്കരണങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ഇന്ത്യ നടപ്പു സാമ്പത്തികവര്‍ഷം 7.4 ശതമാനവും അടുത്ത വര്‍ഷം 7.8 ശതമാനവും വളര്‍ച്ച െകെവരിക്കുമെന്നാണ് രാജ്യാന്തര നാണയനിധിയുടെ (ഐ.എം.എഫ്) കണക്ക്. ലോകശരാശരി 3.9 ശതമാനം മാത്രം.
സമ്പദ്വ്യവസ്ഥയുടെ വലിപ്പത്തില്‍ ഫ്രാന്‍സിനെ പിന്തള്ളിയെങ്കിലും ഇന്ത്യയിലെ പ്രതിശീര്‍ഷ വരുമാനം ഫ്രാന്‍സിന്റെ ഇരുപതിലൊന്നു മാത്രമാണ്. ഇന്ത്യന്‍ ജനസംഖ്യ 134 കോടിയും ഫ്രാന്‍സിന്റേത് 6.7 കോടിയുമായതാണു കാരണം.
സമ്പദ്വ്യവസ്ഥയുടെ വലിപ്പത്തില്‍ 2017 സാമ്പത്തികവര്‍ഷം ഇന്ത്യ ഫ്രാന്‍സിനെയും ബ്രിട്ടനെയും പിന്തള്ളുമെന്നാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് കണക്കുകൂട്ടിയിരുന്നത്. 2032 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയാകുമെന്നും അവര്‍ പറയുന്നു. അതേസമയം, 2.622 ട്രില്യണ്‍ യു.എസ്. ഡോളര്‍ സമ്പത്തുമായി അഞ്ചാം സ്ഥാനത്തുള്ള ബ്രിട്ടനെ കഴിഞ്ഞ വര്‍ഷം പിന്തള്ളാന് ഇന്ത്യക്കു കഴിഞ്ഞില്ല. അമേരിക്ക(19.39 ട്രില്യണ്‍ യു.എസ്. ഡോളര്‍)യാണ് പട്ടികയില്‍ ഒന്നാമത്. െചെന(12.23 ട്രില്യണ്‍ യു.എസ്. ഡോളര്‍), ജപ്പാന്(4.87 ട്രില്യണ്‍ യു.എസ്. ഡോളര്‍), ജര്‍മനി(3.67 ട്രില്യണ്‍ യു.എസ്. ഡോളര്‍) എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍.