Saturday, July 21, 2018 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.49 AM

വിപണികളില്‍ ഉണര്‍വ്‌

uploads/news/2018/07/232743/f1.jpg

മുംബൈ: തുടര്‍ച്ചയായി മൂന്നാംദിനവും മുന്നേറി സൂചികകള്‍. ഇന്നലത്തെ മുന്നേറ്റത്തോടെ സെന്‍സെക്‌സ്‌ സൂചിക റെക്കോഡിനരികെയാണ്‌. ഐടി പ്രമുഖന്‍ ടി.സി.എസ്‌. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വന്‍മുന്നേറ്റം കാഴ്‌ചവച്ചതാണ്‌ വിപണികള്‍ക്കു കരുത്തായത്‌.
സെന്‍സെക്‌സ്‌ 26.31 പോയിന്റ്‌ ഉയര്‍ന്ന്‌ 36,265.93ലും നിഫ്‌റ്റി 01.05 പോയിന്റ്‌ കൂടി 10,948.30ലുമാണ്‌ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്‌. കഴിഞ്ഞ നാലു സെഷനുകളിലായി സൂചിക 691.38 പോയിന്റ്‌ നേട്ടം കൈവരിച്ചിരുന്നു.
കണക്കുകളില്‍ മികച്ച നേട്ടം കൈവരിച്ച ടി.സി.എസ്‌. ഓഹരികള്‍ 5.47 ശതമാനം ഉയര്‍ന്ന്‌ സെക്കോഡ്‌ മൂല്യമായ 1,979.60ലെത്തി. ജൂണ്‍ പാദത്തില്‍ കമ്പനി അറ്റാദയം 23.4 ശതമാനമാണ്‌ വര്‍ധിച്ചത്‌. പ്രാദേശിക നിക്ഷേപക കുതിപ്പില്‍ വിപണികള്‍ രാജ്യാന്തര വിപണികളുടെ തളര്‍ച്ച മറികടക്കുകയായിരുന്നു. ചൈനീസ്‌ ഇറക്കുമതിക്കു 200 ഡോളര്‍ അധിക നികുതി ഏര്‍പ്പെടുത്തുമെന്ന അമേരിക്കയുടെ പുതിയ പ്രഖ്യാപനം രാജ്യാന്തര വിപണിയില്‍ വ്യാപാരയുദ്ധത്തിനു വീണ്ടും തിരികൊളുത്തിയിട്ടുണ്ട്‌.
293.96 കോടി രൂപയുടെ ഓഹരികള്‍ പ്രാദേശിക നിക്ഷേപ സ്‌ഥാപനങ്ങള്‍ കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം സ്വന്തമാക്കിയിട്ടുണ്ട്‌. അതേസമയം വിദേശനിക്ഷപകര്‍ 20.73 കോടി രൂപയുടെ ഓഹരികള്‍ കൈയൊഴിഞ്ഞു. രാജ്യാന്തര വിപണിയില്‍ എണ്ണവില വീണ്ടും ഉയരുന്നതും പ്രതികൂലമാണ്‌.
ബജാജ്‌ ഓട്ടോ, ഹിന്ദുസ്‌ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ്‌, റിലയന്‍സ്‌, ആക്‌സിസ്‌ ബാങ്ക്‌, അദാനി പോര്‍ട്‌സ്‌, കോട്ടക്‌ ബാങ്ക്‌, വിപ്രോ തുടങ്ങിയ ഓഹരികള്‍ മുന്നേറിയപ്പോള്‍ കോള്‍ ഇന്ത്യ, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്‌, ടാറ്റ സ്‌റ്റീല്‍, എസ്‌.ബി.ഐ, ഭാരതി എയര്‍ടെല്‍, മാരുതി സുസുക്കി, ഹീറോ മോട്ടോകോര്‍പ്‌ തുടങ്ങിയ ഓഹരികള്‍ പിന്നിലായി.
ബോര്‍ഡര്‍ വിപണികളില്‍ വില്‍പ്പന സമ്മര്‍ദം പ്രകടമായി. മിഡ്‌ക്യാപ്‌ 0.67 ശതമാനവും സ്‌മോള്‍ക്യാപ്‌ 0.33 ശതമാനവും പിന്‍വാങ്ങി.

Ads by Google
Thursday 12 Jul 2018 02.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW