Saturday, July 21, 2018 Last Updated 11 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.37 AM

എസ്‌.ബി.ഐ എ.ടി.എമ്മില്‍ കവര്‍ച്ചാ ശ്രമം

uploads/news/2018/07/232738/c9.jpg

കായംകുളം: സ്‌റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യയുടെ ഓച്ചിറയിലെ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം. പ്രീമിയര്‍ ജങ്‌ഷന്‌ സമീപമുള്ള എ.ടി.എം കൗണ്ടറിലാണ്‌ മോഷണശ്രമം നടന്നത്‌. എ.ടി.എമ്മിന്റെ അടിഭാഗം പൊളിക്കാന്‍ ശ്രമിച്ച നിലയിലാണ്‌. ചൊവ്വാഴ്‌ച രാത്രി ഒന്‍പതു മണിയോടെ മെഷീനില്‍ പണം നിറയ്‌ക്കാന്‍ കരാറെടുത്ത സ്വകാര്യ ഏജന്‍സി ജീവനക്കാരാണ്‌ മോഷണശ്രമം ആദ്യം അറിഞ്ഞത്‌. ഇവര്‍ ഓച്ചിറ പോലീസില്‍ വിവരം അറിയിച്ചു. പോലീസ്‌ പരിശോധനയില്‍ മോഷണശ്രമമാണെന്ന്‌ സ്‌ഥിരീകരിച്ചു. സംഭവം ആലപ്പുഴ ജില്ലയിലായതിനാല്‍ കേസ്‌ കായംകുളം പോലീസിന്‌ കൈമാറി. പണം നഷ്‌ടപ്പെട്ടിട്ടില്ലെന്ന്‌ എസ്‌.ബി.ഐ അധികൃതര്‍ അറിയിച്ചു. കായംകുളം സി.ഐ: കെ.സദന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. എ.ടി.എമ്മിലെയും സമീപ പ്രദേശങ്ങളിലെയും സി.സി ടി.വി ക്യാമറകള്‍ പരിശോധിച്ചു തുടങ്ങിയതായി പോലീസ്‌ പറഞ്ഞു. ഇന്നലെ വൈകിട്ട്‌ 3.30 ഓടെ ബാങ്ക്‌ അധികൃതര്‍ എ.ടി.എമ്മില്‍ വിശദമായി പരിശോധന നടത്തി.

Ads by Google
Thursday 12 Jul 2018 02.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW