Monday, November 19, 2018 Last Updated 30 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.17 AM

അനാഥാലയങ്ങള്‍ക്കുള്ള ഫണ്ട്‌ കേരളം എന്തുചെയ്‌തെന്നു സുപ്രീം കോടതി

uploads/news/2018/07/232679/d2.jpg

ന്യൂഡല്‍ഹി: കേരളത്തിലെ അനാഥാലയങ്ങള്‍ക്ക്‌ കേന്ദ്രം അനുവദിച്ച ഫണ്ട്‌ എന്തു ചെയ്‌തുവെന്ന വ്യക്‌തമാക്കണമെന്ന്‌ സുപ്രീംകോടതി. ഇക്കാര്യത്തില്‍ ചീഫ്‌ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ വ്യക്‌തതയില്ലെന്ന്‌ ജസ്‌റ്റിസ്‌ മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ ബഞ്ച്‌ കുറ്റപ്പെടുത്തി. കേരളത്തില്‍ എന്താണ്‌ നടക്കുന്നതെന്ന്‌ രാജ്യം അറിയണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ബാലനീതി നിയമപ്രകാരം രജിസ്‌റ്റര്‍ ചെയ്യാത്ത നാനൂറോളം അനാഥാലയങ്ങള്‍ അടച്ചുപൂട്ടിയതായി സത്യവാങ്‌മൂലത്തിലുണ്ട്‌. എന്നാല്‍ അവിടെയുണ്ടായിരുന്ന ആറായിരത്തോളം കുട്ടികളെ എവിടേക്കാണ്‌ മാറ്റിയതെന്നു വ്യക്‌തമല്ല. ഇതടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ചീഫ്‌ സെക്രട്ടറി നാലാഴ്‌ചയ്‌ക്കുള്ളില്‍ വ്യക്‌തമായ സത്യവാങ്‌മൂലം സമര്‍പ്പിക്കണം. കേരളത്തിലെ അനാഥനാലയങ്ങള്‍ ബാലനീതി പ്രകാരം രജിസ്‌റ്റര്‍ ചെയ്യുന്നതില്‍നിന്ന്‌ ഒഴിവാക്കണമെന്ന സമസ്‌തയുടെ ആവശ്യം പരിശോധിക്കും. അന്തിമ ഉത്തരവ്‌ ഉണ്ടാകുന്നത്‌ വരെ ബാലനീതി നിയമപ്രകാരം രജിസ്‌റ്റര്‍ ചെയ്യാത്ത യത്തിം ഖാനകള്‍ക്കെതിരേ നടപടിയെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു. യത്തീംഖാനകള്‍ക്ക്‌ ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്‌ത്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമക്കു കീഴിലുള്ള യത്തീംഖാനകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ്‌ സുപ്രിംകോടതി പരിഗണിക്കുന്നത്‌.
ബാലനീതി നിയമപ്രകാരം ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കേണ്ട സൗകര്യങ്ങള്‍ തങ്ങളുടെ കീഴിലുള്ള യത്തീംഖാനകളില്‍ ഉണ്ടെന്നു സമസ്‌തക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസൈഫ അഹമ്മദി വാദിച്ചു. യത്തീംഖാനകള്‍ക്കു യാതൊരു ഇളവും നല്‍കരുതെന്നും ബാലനീതി നിയമപ്രകാരവും ശിശുസംരക്ഷണനിയമപ്രകാരവും രജിസ്‌റ്റര്‍ചെയ്യുന്നത്‌ നിര്‍ബന്ധമാക്കണമെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്‌ വാദിച്ചു. ഇളവുനല്‍കിയാല്‍ ഭാവിയില്‍ പലസ്‌ഥാപനങ്ങളും ഒഴിവുകഴിവുകള്‍ ആവശ്യപ്പെട്ട്‌ മുമ്പോട്ട്‌ വരുമെന്നും സര്‍ക്കാര്‍ വാദിച്ചു

Ads by Google
Thursday 12 Jul 2018 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW