Sunday, December 16, 2018 Last Updated 5 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.08 AM

വസ്‌തുത്തര്‍ക്കം: പാകിസ്‌താനിലെ സിഖ്‌ പോലീസ്‌ ഉദ്യോഗസ്‌ഥന്‌ മര്‍ദനം, ബലമായി വീടൊഴിപ്പിച്ചു

ലാഹോര്‍: പാകിസ്‌താനിലെ ആദ്യ സിഖ്‌ പോലീസ്‌ ഉദ്യോഗസ്‌ഥനെ മര്‍ദിച്ചതായും വീട്ടില്‍നിന്നു കുടുംബസമേതം ഇറക്കിവിട്ടതായും പരാതി.
ഗുലാബ്‌ സിങ്‌ ഷാഹീനാണു വസ്‌തുത്തര്‍ക്കത്തെത്തുടര്‍ന്ന്‌ മര്‍ദനമേറ്റത്‌. ഇവാക്വി ട്രസ്‌റ്റ്‌ പ്രോപ്പര്‍ട്ടി ബോര്‍ഡാ(ഇ.ടി.പി.ബി.)ണ്‌ ലാഹോറിലെ ദേരാ ചാഹലിലുള്ള വസതിയില്‍നിന്ന്‌ ഗുലാബ്‌ സിങ്ങിനെ ഇറക്കിവിട്ടത്‌. തന്റെ തലപ്പാവ്‌ ബലമായി എടുത്തുമാറ്റിയെന്നും മുടിക്കെട്ട്‌ അഴിച്ചെന്നും ഗുലാബ്‌ സിങ്‌ പരാതിപ്പെട്ടു. പത്തു മിനിറ്റു കൂടി തനിക്കു തരണമെന്ന അപേക്ഷപോലും പോലീസ്‌ പരിഗണിച്ചില്ലെന്നും ഇ.ടി.പി.ബിയുടെ സെക്രട്ടറി താരിഖ്‌ വസീര്‍ തന്നെ മര്‍ദിച്ചതായും അദ്ദേഹം പറഞ്ഞു.
1947 മുതല്‍ കുടുംബം താമസിക്കുന്ന സ്‌ഥലത്തുനിന്നാണ്‌ ഗുലാബ്‌ സിങ്ങിനെയും കുടുംബത്തെയും ഇറക്കിവിട്ടത്‌. സിഖ്‌ ഗുരുദ്വാര പ്രബന്ധക്‌ കമ്മിറ്റിയുടെ സ്‌ഥലം അനധികൃതമായി വിറ്റെന്നാരോപിച്ച്‌ 2011 ല്‍ ഗുലാബ്‌ സിങ്‌ ഇ.ടി.പി.ബിയുടെ അന്നത്തെ ചെയര്‍മാന്‍ സയ്യിദ്‌ ആസിഫ്‌ അക്‌തര്‍ ഹാഷ്‌മിക്കെതിരേ ഹര്‍ജി നല്‍കിയിരുന്നു. ഗുരുദ്വാരയുടെ സ്‌ഥലം ഹാഷ്‌മി അനധികൃതമായി വിറ്റെന്നായിരുന്നു പാക്‌ സുപ്രീം കോടതിയുടെയും കണ്ടെത്തല്‍. എന്നാല്‍, ഗുരുദ്വാരയുടെ കെട്ടിടം ഗുലാബ്‌ സിങ്‌ കൈയേറിയെന്നാണ്‌ ഇ.ടി.പി.ബിയുടെ ആരോപണം.

Ads by Google
Thursday 12 Jul 2018 02.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW