Sunday, July 22, 2018 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.08 AM

ശ്രീലങ്കയില്‍ മയക്കുമരുന്ന്‌ കുറ്റങ്ങള്‍ക്ക്‌ വധശിക്ഷ

കൊളംബോ: ശ്രീലങ്കയില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ വധശിക്ഷ തിരിച്ചുവരുന്നു. 40 വര്‍ഷം മുമ്പുവരെ രാജ്യത്തു നിലവിലുണ്ടായിരുന്ന കടുത്ത ശിക്ഷാരീതി പുനഃസ്‌ഥാപിക്കാന്‍ മന്ത്രിസഭ ഒറ്റക്കെട്ടായാണ്‌ തീരുമാനിച്ചത്‌. 1978 വരെ മയക്കുമരുന്ന്‌ അനുബന്ധ കുറ്റകൃത്യങ്ങള്‍ക്ക്‌ ശ്രീലങ്കയില്‍ വധശിക്ഷ നിലനിന്നിരുന്നു. മയക്കുമരുന്നു കേസുകള്‍ക്ക്‌ വധശിക്ഷ പ്രാബല്യത്തിലാക്കുമെങ്കിലും കടലാസില്‍ മാത്രമായിരിക്കും ഇതു നിലവിലുണ്ടാകുകയെന്നാണു സൂചന. കുറ്റവാളികളെ തൂക്കിക്കൊല്ലുന്നത്‌ 1976 മുതല്‍ രാജ്യത്തു നിര്‍ത്തലാക്കിയിരുന്നു. തൂക്കുകയര്‍ വിധിക്കുന്നവര്‍ക്ക്‌ ആജീവനാന്ത ജയില്‍വാസമാണു ശിക്ഷ.

Ads by Google
Thursday 12 Jul 2018 02.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW