Saturday, July 21, 2018 Last Updated 16 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.08 AM

കുട്ടികള്‍ ഗുഹകടന്നത്‌ 'ഉറക്ക'ത്തില്‍

ചിയാങ്‌ റായ്‌: വെള്ളം നിറഞ്ഞ ദുര്‍ഘടമായ ഗുഹാ ഇടുക്കുകള്‍ കുട്ടികളില്‍ ചിലര്‍ താണ്ടിയത്‌ "ഉറക്ക"ത്തിലെന്ന്‌ രക്ഷാദൗത്യത്തില്‍ പങ്കാളിയായ തായ്‌ നേവി സീല്‍ മുന്‍ അംഗം.
കണ്ണുകള്‍ ഇറുക്കിയടച്ച്‌ ദൗത്യസംഘാംഗങ്ങളെ മുറുക്കിപ്പിടിച്ചാണ്‌ ചിലര്‍ പുറത്തെത്തിയത്‌. മറ്റു ചിലരാകട്ടെ വേച്ചുപോകുന്ന അവസ്‌ഥയിലും. കൈവിരലുകള്‍ കൂട്ടിത്തിരുമ്മി അങ്കലാപ്പ്‌ മറികടക്കാന്‍ ശ്രമിച്ചവരുമുണ്ടായിരുന്നു. പ്രതികരണം പല രീതിയിലായിരുന്നെങ്കിലും എല്ലാവരും ശ്വാസോച്‌ഛ്വാസം ചെയ്യുന്നുണ്ടായിരുന്നുവെന്നതായിരുന്നു ദൗത്യസംഘത്തിന്റെ ആത്മവിശ്വാസം.
ഗുഹയിലെ നിശ്‌ചയിക്കപ്പെട്ട കേന്ദ്രങ്ങളിലും നിയോഗിച്ചിരുന്ന ഡോക്‌ടര്‍മാര്‍ കുട്ടികളുടെ ആരോഗ്യസ്‌ഥിതി പരിശോധിക്കുകയും ചെയ്‌തിരുന്നതായും കമാന്‍ഡര്‍ ചായ്യാനന്ദ പീരനാറോങ്‌ വെളിപ്പെടുത്തി.

Ads by Google
Thursday 12 Jul 2018 02.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW