Monday, July 23, 2018 Last Updated 8 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 08.07 PM

ലോകത്തെ ഏറ്റവും വലിയ കുടുംബം: 13 മക്കള്‍, 127 കൊച്ചുമക്കള്‍, 203 ചെറുമക്കള്‍3; 87കാരന്റെ കുടുംബത്തില്‍ 346 അംഗങ്ങള്‍

uploads/news/2018/07/232586/pavel-famil.jpg

87-കാരനായ പാവേല്‍ സെമന്യൂക്ക് എന്ന യുക്രൈന്‍കാരന് 13 മക്കളാണുള്ളത്. ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ ഇപ്പോള്‍ 346 പേരാണ് അംഗങ്ങളായിട്ടുള്ളത്. 13 മക്കളിലായി ജനിച്ച 127 കൊച്ചുമക്കളും 203 ചെറുമക്കളും മൂന്ന് ചെറുചെറുമക്കളും അടങ്ങുന്നതാണ് സെമന്യൂക്കിന്റെ കുടുംബം. തന്റെ കുടുംബത്തിന്റെ വലുപ്പത്തില്‍ സന്തുഷ്ടനാണെങ്കിലും അവരുടെയൊന്നും പേര് ഓര്‍മിക്കാനാവുന്നില്ലെന്നതാണ് പാവേലിനെ നിരാശപ്പെടുത്തുന്ന കാര്യം. ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനെന്ന ഗിന്നസ് റെക്കോഡിന് അരികില്‍ കൂടിയാണ് ഇദ്ദേഹം.

യുക്രൈനിലെ ഏറ്റവും വലിയ കുടുംബമായി അടുത്തിടെ പാവേലിന്റെ കുടുംബത്തെ തിരഞ്ഞടുത്തിരുന്നു. നാഷണല്‍ രജിസ്റ്റര്‍ ഓഫ് റെക്കോഡ്സില്‍ കുടുംബത്തിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്നാണ് ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തുന്നതിനായി ഇവര്‍ അപേക്ഷ നല്‍കിയത്. ഇന്ത്യയിലുള്ള 192 പേരുള്ള കുടുംബമാണ് നിലവില്‍ ഗിന്നസ് ബുക്കില്‍ പേരുചേര്‍ത്തിട്ടുള്ള വലിയ കുടുംബമെന്ന് യുക്രൈന്‍ നാഷണല്‍ രജിസ്റ്ററിന്റെ അദ്ധ്യക്ഷ ലാന വെട്രോവ പറഞ്ഞു.

uploads/news/2018/07/232586/pavel2.jpg

തെക്കന്‍ യുക്രൈനിലെ ഒഡേസ ഒബ്ലാസ്റ്റ് മേഖലയിലുള്ള ഡോബ്രോസ്ലാവ് ഗ്രാമത്തിലാണ് ഈ വലിയ കുടുംബത്തിന്റെ താമസം. കുടുംബത്തിന്റെ വലുപ്പം ആഘോഷിക്കുന്നതില്‍ എല്ലാ മക്കളും ശ്രദ്ധാലുക്കളാണ്. ഓരോരുത്തരുടെയും പിറന്നാളും വിവാഹവുമൊക്കെ വലിയ ആഘോഷമായാണ് നടത്തുന്നത്. അംഗബലം കൂടിയതു കൊണ്ടു തന്നെ മിക്കദിവസവും പിറന്നാളോ മറ്റെന്തെങ്കിലുമോ ആയി ആഘോഷം പാവേലിന്റെ കുടുംബത്തിലുണ്ടാകും. എല്ലാ ആഘോഷങ്ങള്‍ക്കും വലിയ സദ്യ തന്നെ തയ്യാറാക്കേണ്ടതിനാല്‍, പരസ്പരം സഹകരിച്ചാണ് എല്ലാവരും ജീവിക്കുന്നതെന്ന് പാവേലിന്റെ മകള്‍ 66-കാരിയായ വിര സെമന്യൂക്ക് പറഞ്ഞു.

മക്കളുടെയും മുതിര്‍ന്ന കൊച്ചുമക്കളുടെയും പേര് തനിക്കറിയാമെന്ന് പാവേല്‍ പറയുന്നു. എന്നാല്‍, രണ്ടാഴ്ച പ്രായമുള്ള ഏറ്റവും ചെറിയ കുട്ടിയുടേതടക്കം പേരക്കുട്ടികളുടെയൊന്നും പേരോര്‍മിക്കാനാവുന്നില്ല. പലരും വന്ന് പരിചയപ്പെടുത്തിയാല്‍ മാത്രമേ തിരിച്ചറിയാന്‍ പോലുമാകുന്നുള്ളൂ എന്നതും ഈ വലിയ കുടുംബനാഥനെ നിരാശപ്പെടുത്തുന്നു. നിര്‍മ്മാണത്തൊഴിലാളിയായിരുന്ന പാവേലിന് ഇപ്പോഴും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.

Ads by Google
Wednesday 11 Jul 2018 08.07 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW