Monday, July 23, 2018 Last Updated 30 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 07.59 PM

തായ് ഗുഹയില്‍ നിന്നും രക്ഷിച്ച കുട്ടികളുടെ ചിത്രങ്ങള്‍ പുറത്ത്: കുരുന്നുകള്‍ക്കായി ലോകകപ്പ് നല്‍കും സസ്‌പെന്‍സ്

Cave rescu,  Thai boys
ചിത്രം: എഎഫ്പി

ബാങ്കോക്ക്: ലോകത്തിന്റെ സ്‌നേഹവും പ്രാര്‍ത്ഥനയും ലോകകപ്പിന്റെ സമ്മാനങ്ങളും ഈ കുരുന്നുകള്‍ക്ക് അരികെ. തായ്‌ലാന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട് അതിസാഹസികമായി രക്ഷപ്പെടുത്തിയ കുട്ടികളുടെ ചിത്രങ്ങള്‍ ആദ്യമായി പുറത്ത്. തായ് ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ ഫുട്‌ബോള്‍ ടീം അംഗങ്ങളായ കുട്ടികള്‍ ആശുപത്രിയില്‍ കഴിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Cave rescu,  Thai boys

ആദ്യം പുറത്തെത്തിച്ച നാലു കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളെ കാണാന്‍ സാധിച്ചു. അവസാനം പുറത്തെത്തിച്ച ഒരു കുട്ടിക്ക് മാത്രം ശ്വാസകോശത്തില്‍ അണുബാധയുണ്ട്. പതിനേഴു ദിവസത്തെ ദുരിക്കയത്തില്‍ രണ്ടു കിലോ ഭാരം കുറഞ്ഞുവെങ്കിലും മറ്റു ശാരീരിക പ്രശ്‌നങ്ങളില്ല. അണുബാധയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി കുടുംബാംഗങ്ങള്‍ക്ക് കുട്ടികളെ സന്ദര്‍ശിക്കാന്‍ സാധിക്കില്ല. ആശുപത്രിയില്‍ ഗ്ലാസിനപ്പുറം നിന്നാണ് അവര്‍ തങ്ങളുടെ പൊന്നോമനകളെ ഒരുനോക്ക് കണ്ടത്. ഒരാഴ്ചയ്ക്കു ശേഷം ഇവര്‍ക്കു ആശുപത്രി വിടാമെന്നാണ് സൂചന.

Cave rescu,  Thai boys

Cave rescu,  Thai boys

ലോകകപ്പ് െൈഫനലിലെത്തിയ ഫ്രാന്‍സും, സെമിയില്‍ പോരാട്ടത്തിനിറങ്ങുന്ന ഇംഗ്ലണ്ട് ടീമും രക്ഷാപ്രവര്‍ത്തകരെ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. ഫ്രാന്‍സ് സൂപ്പര്‍ താരം പോള്‍ പോഗ്ബ സെമി വിജയം കുട്ടികള്‍ക്ക് സമര്‍പ്പിച്ചു. ഇംണ്ട് താരങ്ങളായ ശെകല്‍ വോക്കറും ജാക് ബട്‌ലന്‍ഡും കുട്ടികള്‍ക്ക് ഫുട്‌ബോള്‍ കിറ്റ് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകകപ്പ് ഫൈനല്‍ കാണാനും ഈ കുട്ടി സംഘത്തിനും പരിശീലകനും ഫിഫയുടെ പ്രത്യേക ക്ഷണമുണ്ട്.ജൂണ്‍ 23 ന് ഗുഹയിലകപ്പെട്ട പരിശീലകനുള്‍പ്പെട്ട 13 അംഗ കുട്ടി സംഘത്തെ 17 ദിവസത്തിനു ശേഷമാണ് പുറത്തെത്തിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW